Kerala

ദേശീയ വിദ്യാഭ്യാസ നയം; എസ്ഡിപിഐ ചര്‍ച്ച നാളെ

സംഘപരിവാര അജണ്ട ആസൂത്രിതമായി നടപ്പിലാക്കുകയും ഫെഡറല്‍ സംവിധാനത്തിനു ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്ന നയത്തെ പ്രമുഖര്‍ വിശകലനം ചെയ്യും.

ദേശീയ വിദ്യാഭ്യാസ നയം; എസ്ഡിപിഐ ചര്‍ച്ച നാളെ
X

കോഴിക്കോട് : പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് എസ്ഡിപിഐ സംഘടിപ്പിക്കുന്ന ചര്‍ച്ച വെള്ളിയാഴ്ച്ച കോഴിക്കോട്ട്. സംഘപരിവാര അജണ്ട ആസൂത്രിതമായി നടപ്പിലാക്കുകയും ഫെഡറല്‍ സംവിധാനത്തിനു ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്ന നയത്തെ പ്രമുഖര്‍ വിശകലനം ചെയ്യും.

naവൈകീട്ട് 4.30ന് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ പ്രഫ. എന്‍ എം ഹുസൈന്‍, സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി അംഗം സി പി ചെറിയ മുഹമ്മദ്, പ്രഫ. റോണി കെ ബേബി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറക്കല്‍, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം കെ ഷഹ്‌സാദ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതിയംഗം പി വി ശുഐബ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി സംസാരിക്കും.

Next Story

RELATED STORIES

Share it