Kerala

ഒരു കോടി യാത്രക്കാരുമായി നെടുമ്പാശേരി രാജ്യന്തര വിമാനത്താവളം

2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടേയും മൊത്തം യാത്രക്കാരുടെ എണ്ണം 1.65 കോടിയോളമാണ്. ഇതില്‍ നെടുമ്പാശേരി വഴി യാത്ര ചെയ്തത്. 1.02 കോടി യാത്രക്കാര്‍.സംസ്ഥാനത്തെ വിമാനയാത്രക്കാരുടെ 61. 8 ശതമാനം വരുമിത്. പ്രതിദിനം 27,948 ആണ് ശരാശരി യാത്രക്കാര്‍

ഒരു കോടി യാത്രക്കാരുമായി നെടുമ്പാശേരി രാജ്യന്തര വിമാനത്താവളം
X

കൊച്ചി:തുടര്‍ച്ചയായി രണ്ടാം സാമ്പത്തിക വര്‍ഷവും ഒരു കോടി യാത്രക്കാരുമായി നെടുമ്പാശേരി രാജ്യന്തര വിമാനത്താവളം. പ്രളയത്തെത്തുടര്‍ന്ന് പതിനഞ്ചു ദിവസം അടച്ചിട്ടെങ്കിലും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒരുകോടി യാത്രക്കാര്‍ എന്ന നേട്ടം നെടുമ്പാശേരി വിമാനത്താവളം സ്വന്തമാക്കി. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 2017 -18 ലാണ് ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ എന്ന മികവ് കൈവരിച്ചത് . ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ് (സിയാല്‍) നേട്ടം ആവര്‍ത്തിച്ചു . 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടേയും മൊത്തം യാത്രക്കാരുടെ എണ്ണം 1.65 കോടിയോളമാണ്. ഇതില്‍ നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്തത് 1.02 കോടി യാത്രക്കാര്‍.സംസ്ഥാനത്തെ വിമാനയാത്രക്കാരുടെ 61. 8 ശതമാനം വരുമിത്. പ്രതിദിനം 27,948 ആണ് ശരാശരി യാത്രക്കാര്‍. പ്രളയത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നു.2018 -19 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിലൂടെ യാത്രചെയ്തവരുടെ കൃത്യം കണക്ക് 1,02,01,089 ആണ്. 2017-18 ല്‍ ഇത് 1,01,19,064 ആയിരുന്നു. 2018-19 ലെ സ്ഥിതിവിവരക്കണക്കില്‍ 52.68 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 4.32 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്.ഇതാദ്യമായാണ് സിയാലില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാള്‍ ഉയരുന്നത്.ഇക്കാലയളവിലെ മൊത്തം ടേക് ഓഫ്, ലാന്‍ഡിങ് എണ്ണം 71, 871 ആണ്.മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 69,665 ആയിരുന്നു.

1999 ജൂണ്‍ പത്തിനാണ് സിയാലില്‍ ആദ്യ വിമാനമിറങ്ങിയത്.ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ (2000 മാര്‍ച്ച്‌വരെ)4.95 ലക്ഷം പേര്‍ സിയാല്‍ വഴി യാത്ര ചെയ്തു . വിമാനങ്ങളുടെ മൊത്തം ടേക്ക് ഓഫ്, ലാന്‍ഡിങ് എണ്ണം 6,437 ആയിരുന്നു . 2001-02 ല്‍ യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി ഉയര്‍ന്നു.2002-03 ല്‍ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു . പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം മുതലുള്ള മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാന്‍ ഏഴ് പൂര്‍ണ സാമ്പത്തിക വര്‍ഷവും ഒരു അര്‍ധ സാമ്പത്തിക വര്‍ഷവും വേണ്ടിവന്നു . പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അടുത്ത ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി . തുടര്‍ന്ന് ഒരു കോടി പിന്നിടാന്‍ രണ്ടര സാമ്പത്തിക വര്‍ഷം മതിയായി. 2013-14 ല്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ യാത്രക്കാരുടെ എണ്ണംആദ്യമായി 50 ലക്ഷം പിന്നിട്ടു. 2014-15 ല്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ യാത്രക്കാരുടെ എണ്ണം 77.57 ലക്ഷവും 2016-17 ല്‍ 89.41 ലക്ഷവുമായി. 2017-18 ല്‍ ആദ്യമായി ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിച്ചു . 2018-19 ലും ഒരു കോടിയലധികം യാത്രക്കാര്‍ സിയാലില്‍ എത്തി.പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം മുതല്‍ 2019 മാര്‍ച്ച് 31 വരെ മൊത്തം 8.39 കോടി പേര്‍ സിയാലിലൂടെ കടന്നുപോയ .7,37,049 തവണ വിമാനങ്ങള്‍ വന്നുപോയി . ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ഉള്‍ക്കൊള്ളാന്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ ഒന്നാം ടെര്‍മിനല്‍ സിയാല്‍ നവീകരിച്ചിട്ടുണ്ട് . മാര്‍ച്ച് 21 മുതല്‍ ഒന്നാം ടെര്‍മിനല്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു . ഏപ്രിലില്‍ നിലവില്‍ വന്ന വേനല്‍ക്കാല സമയക്രമമനുസരിച്ച് പ്രതിവാരം 1672 വിമാന സര്‍വീസുകള്‍ സിയാലിനുണ്ട് . ഇന്ത്യയിലെ 23 നഗരങ്ങളിലേയ്ക്കും 16 വിദേശ നഗരങ്ങളിലേയ്ക്കും നേരിട്ട് വിമാനതാവളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുണ്ട് .

Next Story

RELATED STORIES

Share it