Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: മുഖ്യ പ്രതി സാബുവിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ബെഞ്ചും പിന്മാറി

കേസിലെ ഒന്നാം പ്രതി സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് നാരായണ പിഷാരടിയാണ് പിന്മാറിയത്. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ജസ്റ്റിസ് ബി സുധീന്ദ്രകുമാറും ജാമ്യേപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ രാജ് കുമാറിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തി എന്ന കേസിലെ ഒന്നാം പ്രതിയാണ് നെടുങ്കണ്ടം എസ്‌ഐ ആയിരുന്ന സാബു

നെടുങ്കണ്ടം കസ്റ്റഡി മരണം: മുഖ്യ പ്രതി സാബുവിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ബെഞ്ചും പിന്മാറി
X

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച കേസിലെ മുഖ്യപ്രതി എസ്‌ഐ സാബു നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബെഞ്ചും പിന്മാറി. കേസിലെ ഒന്നാം പ്രതി സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് നാരായണ പിഷാരടിയാണ് പിന്മാറിയത്. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ജസ്റ്റിസ് ബി സുധീന്ദ്രകുമാറും ജാമ്യേപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ രാജ് കുമാറിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തി എന്ന കേസിലെ ഒന്നാം പ്രതിയാണ് നെടുങ്കണ്ടം എസ്‌ഐ ആയിരുന്ന സാബു.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഇപ്പോള്‍ സിബിഐ. ആണ് അന്വേഷിക്കുന്നത്. ഹൈക്കോടതി നേരത്തെ സാബുവിനു ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി ജാമ്യം റദ്ദാക്കി ഉത്തരവിട്ടു. ഇതേതുടര്‍ന്നാണ് ഇയാളെ സിബി ഐ അറസ്റ്റു ചെയ്തത്. റിമാന്റിലായതിനെതുടര്‍ന്നാണ് ഹൈക്കോടതിയില്‍ വീണ്ടും സാബു ജാമ്യാപേക്ഷ നല്‍കിയത്. സാബുവിന്റെ ജാമ്യ ഹരജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസിലെ ഏഴ് പ്രതികളും പോലിസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ മറ്റ് ആറു പ്രതികളും ജാമ്യം നേടിയിരുന്നു. സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ ജൂണ്‍ 21 നാണ് പോലിസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്

Next Story

RELATED STORIES

Share it