Kerala

തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍

2021 കൊവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് ശാരീരികമായി പിഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: സ്കൂള്‍ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്ത കേസില്‍ നാല് പ്രതികൾ പിടിയിൽ. അഞ്ചുതെങ്ങ് പോലിസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. കുട്ടിയുടെ അയൽവാസികളായ വെട്ടൂർ വെന്നിക്കോട് വലയന്‍റെ കുഴി ചരുവിള പുത്തൻവീട്ടിൽ കബീർ(57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് കൊച്ചിക്കളം വീട്ടിൽ സൈനുലാബീദീൻ (59) എന്നിവരാണ് പിടിയിലായത്.

ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസനും ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2021 കൊവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് ശാരീരികമായി പിഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ പെൺകുട്ടിയെ കൊന്നുകളയും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പോലിസ് പറഞ്ഞു.

സ്കൂൾ തുറന്ന അവസരത്തിൽ ക്ലാസിലെത്തിയ കുട്ടിയുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലേയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ ശേഷം വിദ്യാർത്ഥിനിയിൽ നിന്ന് വനിതാ പോലിസിന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി ഇന്ന് റിമാൻഡ് ചെയ്തു.

Next Story

RELATED STORIES

Share it