- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം
കോട്ടയം: കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഒരേസമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യമൊഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ രണ്ടുദിവസം കോട്ടയം ബേക്കര്‍ സ്കൂളിലെ വാക്സിനേഷന് കേന്ദ്രത്തില്‍ പരീക്ഷാടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കിയ സംവിധാനം ആദ്യഘട്ടമായി കോട്ടയം മുനിസിപ്പാലിറ്റിയിലും തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രണ്ടുമണിക്കൂര്‍ അല്ലെങ്കില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടൈം സ്ലോട്ടാണ് ഇപ്പോള്‍ പോര്‍ട്ടലില്‍നിന്ന് അനുവദിക്കാറുള്ളത്. 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് covid19.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്നതും രണ്ടുമണിക്കൂര്‍ ടൈം സ്ലോട്ടാണ്.
ഇത്തരം വിവിധ സ്ലോട്ടുകളില്‍ ബുക്കിങ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യസമയവും ടോക്കണ്‍ നമ്പരും ഓരോരുത്തര്‍ക്കും എസ്എംഎസ് മുഖേന നല്‍കുന്നതാണ് പുതിയ ക്രമീകരണം. www.cowin.gov.in epw covid19.kerala.gov.in ലും ബുക്കിങ് നടത്തുമ്പോള്‍ ആദ്യം കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്സിന് സ്വീകരിക്കാന്‍ എത്തേണ്ട സമയവും ടോക്കണ്‍ നമ്പരും ഉള്‍പ്പെടുന്ന എസ്എംഎസ് അതത് വാക്സിനേഷന് കേന്ദ്രങ്ങളില്‍നിന്നുതന്നെ ലഭിക്കുക.
ഇങ്ങനെ ബുക്കിങ് സമയത്ത് തിരഞ്ഞെടുത്ത വാക്സിനേഷന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന എസ്എംഎസിലെ സമയം കൃത്യമായി പാലിച്ചാണ് വാക്സിന് സ്വീകരിക്കാന്‍ എത്തേണ്ടത്. പോര്‍ട്ടലില്‍ ബുക്ക് ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി ജില്ലാതല വാക്സിനേഷന് കണ്ട്രോള് റൂമില്‍നിന്നും പ്രത്യേക ആപ്ലിക്കേഷന്‍ മുഖേനയാണ് ഓരോരുത്തര്‍ക്കും സമയം അനുവദിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലില്‍ പ്രാദേശികമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ബേക്കര്‍ സ്കൂളിനു പുറമെ കോട്ടയം എംഡി സെമിനാരി സ്കൂളിലെ വാക്സിനേഷന് കേന്ദ്രത്തിലും ഏതാനും ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനുശേഷമാവും മറ്റു കേന്ദ്രങ്ങളില്‍ നടപ്പാക്കുക.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT