Kerala

നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍
X

ആലപ്പുഴ: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

4 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭര്‍ത്താവ് മുനീര്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Next Story

RELATED STORIES

Share it