Kerala

സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു; സർക്കാരിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷം

പ്രതിപക്ഷത്തുനിന്ന് വി ടി സതീശനാണ് സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് തടയിടാനായി ലൈഫ് മിഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു; സർക്കാരിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷം
X

തിരുവനന്തപുരം: ധനകാര്യ ബില്ല് പാസാക്കുന്നതിനായി സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു. സ്വർണക്കടത്ത്, ലൈഫ്മിഷൻ അഴിമതി ഉൾപ്പടെ സർക്കാർ പ്രതിസ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് അരങ്ങൊരുക്കിയാണ് സമ്മേളനം ചേരുന്നത്. അതിനിടെ സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചു. സമ്മേളനത്തിന് മുമ്പ് സാമാജികർക്കായി നടത്തിയ ആന്റിജൻ പരിശോധനയിൽ ആർക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചാണ് അംഗങ്ങൾ സഭയിൽ ഇരിക്കുന്നത്.

ആദ്യം ധനകാര്യ ബില്ല് സഭയിൽ പാസാക്കി. തുടർന്ന് പ്രതിപക്ഷത്തുനിന്ന് വി ടി സതീശനാണ് സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് തടയിടാനായി ലൈഫ് മിഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങും ഇന്ന് നടക്കും. സഭയിൽ സർക്കാരിനെ ആക്രമിക്കാനുള്ള നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ളത്. സ്പ്രിങ്ഗ്ലർ, ബെവ്ക്യു, മണൽക്കടത്ത്, ഇ മൊബിലിറ്റി, സ്വർണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധമായുള്ളത്.

ഭൂരിപക്ഷമുള്ള സർക്കാരിന് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ ആരോപണങ്ങൾ വിശദമായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും വിഷയത്തിൽ ജനശ്രദ്ധ ആകർഷിക്കുക എന്ന തന്ത്രവുമാണ് പ്രതിപക്ഷം പയറ്റുക. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ധനകാര്യബിൽ പാസാക്കിയശേഷം, പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ അഞ്ചു മണിക്കൂർ ചർച്ച നടക്കും.

15 വർഷത്തിനു ശേഷമാണ് കേരള നിയമസഭയിൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണൻ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്. നിയമസഭയുടെ ചരിത്രത്തിലെ 16-ാമത്തെ അവിശ്വാസ പ്രമേയമാണിത് അതരിപ്പിക്കുന്നത്. ഒരിക്കൽ മാത്രമാണ് അവിശ്വാസപ്രമേയം പാസായത്. പി കെ കുഞ്ഞ് 1964 സെപ്തംബർ 3ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് ആർ ശങ്കർ മന്ത്രിസഭ രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it