Kerala

സിപിഎമ്മുമായി ലയനത്തിന് ഇല്ല ; സിഎംപിയായി തന്നെ തുടരുമെന്ന് ഒരു വിഭാഗം

ഏതാനും നേതാക്കള്‍ വ്യക്തിപരമായി എടുത്ത തീരുമാനങ്ങള്‍ അണികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണൈന്നും ഇവര്‍ ആരോപിച്ചു.

സിപിഎമ്മുമായി ലയനത്തിന് ഇല്ല ; സിഎംപിയായി തന്നെ തുടരുമെന്ന് ഒരു വിഭാഗം
X

കൊച്ചി: ഇടത് മുന്നണിയുമായി മുന്‍ വര്‍ഷങ്ങളിലേത് പോലെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അതേസമയം സിപിഎമ്മുമായി ലയനത്തിന് തയ്യാറല്ലെന്നും ഒരു വിഭാഗം സിഎംപി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃശൂരില്‍ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ ശക്തിപെടുത്തുക എന്ന ആഹ്വാനമാണ് ഉണ്ടായത്്. അതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സിഎംപി പ്രവര്‍ത്തകരും ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്,എട്ടാം പാര്‍ടി കോണ്‍ഗ്രസിലായിരുന്നു ഇത്തരമൊരു രാഷ്ട്രീയ നിലപാടുമായി പാര്‍ടി മുന്നോട്ടു വന്നത്. എന്നാല്‍ ഇതിനു ഘടക വിരുദ്ധമായി ലയനമെന്ന് പേരില്‍ സംസ്ഥാന നേതൃത്വത്തിലെ എതാനും നേതാക്കള്‍ മുന്നോട്ടു പോകുകയാണുണ്ടായത്്.ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പാര്‍ടികളിലായി ലയിക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.ലയനമെന്നത് പാര്‍ടിയുടെ ഒരു തലത്തിലും ചര്‍ച്ച ചെയ്തിട്ടില്ല.ഏതാനും നേതാക്കള്‍ വ്യക്തിപരമായി എടുത്ത തീരുമാനങ്ങള്‍ അണികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണൈന്നും ഇവര്‍ ആരോപിച്ചു.ഒമ്പതാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയവുമായി സിഎംപി അതിന്റെ വ്യക്തിത്വം ഉയര്‍ത്തിപിടിച്ച് മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.ഇടതു പക്ഷ മുന്നണിയുമായി പാര്‍ടി എങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത്് അതുപോലെ തന്നെ തുടര്‍ന്നും മു്ന്നണിയുമായി സഹകരിച്ച് ഇടതുരാഷ്ട്രീയ ശക്തിപെടുത്തി ഇനിയും മുന്നോട്ടു പോകുമെന്ന് പാര്‍ടിയുടെ സ്ഥാപകന്‍ എം വി രാഘവന്റെ മകനും സിഎംപിയുടെ പുതിയ ജനറല്‍ സെക്രട്ടറിയുമായ എം വി രാജേഷ് പറഞ്ഞു. ലയനത്തിനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ കൈക്കൊണ്ട തെറ്റായ നയത്തിനും സിപിഎംപിയിലെ ഭുരിപക്ഷം അംഗങ്ങളും അനുയായികളും എതിരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സമാനചിന്താഗതിക്കാരുടെ യോഗം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ പാര്‍ടിയെ ശക്തിപെടുത്തി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം വി രാജേഷ് പറഞ്ഞു.എന്‍ സഖീഷ് ബാബു(കോഴിക്കോട്) നെ സെക്രട്ടറിയായും കൊച്ചിയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു. കെ പി കൃഷ്ണന്‍കുട്ടി, കെ മുഹമ്മദ് റാഫി,എ ജെ ദീപു, മനോഹരന്‍ ജോയ് വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.







Next Story

RELATED STORIES

Share it