- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോര്‍ക്ക: വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ 3.8 ലക്ഷം; കൂടുതലും യുഎഇ, സൗദി എന്നിവിടങ്ങളില്‍നിന്ന്
മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശപ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 63,839 പേരാണ് ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചുലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളില്‍നിന്നായി 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍നിന്നായി 1,20,887 പേരും ഉള്‍പ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശപ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 63,839 പേരാണ് ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള 47,000 ലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷനില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് 15,279 പേര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടുമാണ് തൊട്ടുപിന്നില്‍. മടങ്ങിവരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നാണ്. കര്‍ണാടക, തമിഴ്‌നാട് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന വിദേശപ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 28,017
കൊല്ലം- 27,492
പത്തനംതിട്ട- 15,298
കോട്ടയം- 14,726
ആലപ്പുഴ- 18,908
എറണാകുളം- 22,086
ഇടുക്കി 4,220
തൃശൂര്‍- 47,963
പാലക്കാട്- 25,158
മലപ്പുറം- 63,839
കോഴിക്കോട്- 47,076
വയനാട്- 5,334
കണ്ണൂര്‍- 42,754
കാസര്‍ഗോഡ്- 18,624
ഇതരസംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 6,475
കൊല്ലം- 6,726
പത്തനംതിട്ട- 6,917
കോട്ടയം- 8,567
ആലപ്പുഴ- 7,433
എറണാകുളം- 9,451
ഇടുക്കി- 4,287
തൃശൂര്‍- 11,327
പാലക്കാട്- 11,682
മലപ്പുറം- 14,407
കോഴിക്കോട്- 10,880
വയനാട്- 4,201
കണ്ണൂര്‍- 15,179
കാസര്‍ഗോഡ്- 4,617
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT