Kerala

ഉത്തര മലബാറിലെ ട്രെയിന്‍ യാത്രാ ക്ലേശം: ജനപ്രതിനിധികള്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍

ഉത്തര മലബാറിലെ യാത്രക്കാരോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കവാടത്തില്‍ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തര മലബാറിലെ ട്രെയിന്‍ യാത്രാ ക്ലേശം: ജനപ്രതിനിധികള്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍
X

കണ്ണൂര്‍: ജനസംഖ്യയും ട്രെയിന്‍ യാത്രക്കാരും വര്‍ധിച്ചതിന് ആനുപാതികമായി ട്രെയ്‌നുകളുടെ എണ്ണവും, അനുബന്ധ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാത്തതില്‍ ഉത്തര മലബാറിലെ എംപിമാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

ഉത്തര മലബാറിലെ യാത്രക്കാരോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കവാടത്തില്‍ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലെ മുഖ്യമന്ത്രി അടക്കം നിരവധി മുഖ്യമന്ത്രിമാരെ നല്‍കിയ ഈ ഭാഗത്തെ ജനങ്ങള്‍ക്ക് വേണ്ട യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അവരാരും ഇടപെടാത്തതിന്റെ ഫലമാണ് യാത്രക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കണ്ണൂര്‍ മണ്ഡലം സെക്രട്ടറി ഇക്ബാല്‍ പൂക്കുണ്ട് സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസല്‍, ജില്ലാ സെക്രട്ടറിമാരായ മുസ്തഫ നാറാത്ത്, കെ പി സുഫീറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഇബ്രാഹിം, സൗദ നസീര്‍ നേതൃത്വം നല്‍കി.

കിഴക്കുഭാഗത്ത് ടിക്കറ്റ് കൗണ്ടര്‍ പുനഃസ്ഥാപിക്കുക, രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുക, ജീവനക്കാരുടെ കുറവ് നികത്തുക, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കുക, വെസ്റ്റ്‌കോസ്റ്റ് റെയില്‍വേ സോണ്‍ അനുവദിക്കുക, തലശ്ശേരി മൈസൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുക, വളപട്ടണം കണ്ണൂര്‍ മേലേ ചൊവ്വ വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മോണോ റെയില്‍ ആരംഭിക്കുക, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി കണ്ണൂരിലേക്കും, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി കാസര്‍ഗോട്ടേക്കും, ആലപ്പുഴ കണ്ണൂര്‍ എക്‌സ് പ്രസ്സ് കാസര്‍ക്കോട്ടേക്കും നീട്ടുക, പുതുതായി കണ്ണൂര്‍ ബെംഗളൂരു ജനശതാബ്ദി, കണ്ണൂര്‍ ഹൈദരാബാദ് എക്‌സ് പ്രസ്സ് എന്നിവ അനുവദിക്കുക തുടങ്ങിയ യാത്രക്കാരുടെ ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം സ്‌റ്റേഷന്‍ മാനേജര്‍ക്ക് സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it