Kerala

കെഎസ്ഇബി തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആര്‍: പൗരത്വ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢ നീക്കമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

കെഎസ്ഇബി തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആര്‍:  പൗരത്വ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢ നീക്കമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനനന്തപുരം: കെഎസ്ഇബി പുതിയ കണക്്ഷന് അപക്ഷിക്കുന്ന വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആറും ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തെ പൗരത്വ സമരങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് വെര്‍ഫെയര്‍ പാര്‍ട്ടി. കേരള സര്‍ക്കാര്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും എന്‍പിആര്‍ തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ നില നിര്‍ത്തിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പുറത്ത് എന്‍പിആര്‍ നടപ്പാക്കില്ല എന്നു പറയുമ്പോഴും സെന്‍സസിന്റെ മറവില്‍ എന്‍പിആര്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. അതല്ല സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കെഎസ് ഇബി തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ നിന്ന് എന്‍പിആര്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it