Kerala

ലക്ഷദ്വീപിലെ പ്രശ്‌നം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രതിപക്ഷ ദൗത്യസംഘം മുന്‍കൈയെടുക്കണം: എ എം ആരിഫ് എംപി

ലക്ഷദ്വീപിലെ പ്രശ്‌നം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രതിപക്ഷ ദൗത്യസംഘം മുന്‍കൈയെടുക്കണം: എ എം ആരിഫ് എംപി
X

ആലപ്പുഴ: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന ആവശ്യം രാഷ്ട്രപതിയെ നേരില്‍കണ്ട് ഉന്നയിക്കുന്നതിന് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധി സംഘം മുന്‍കൈയെടുക്കണമെന്ന് ലോക്‌സഭയിലെ കക്ഷിനേതാക്കളോട് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയുടെ അഭിലാഷങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനാ തത്വങ്ങള്‍ക്കെതിരായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ജീവനോപാധികള്‍ കച്ചവടവത്കരിക്കാനുമുള്ള നീക്കത്തിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികളും സാംസ്‌കാരിക, ചലച്ചിത്രപ്രവര്‍ത്തകരും ഇതിനോടകംതന്നെ മുന്നോട്ടു വന്നിട്ടുണ്ട്.

ലക്ഷദ്വീപിനെ സംരക്ഷിക്കാമെന്നുള്ള ആവശ്യം സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം രാഷ്ട്രപതിയെ നേരില്‍കണ്ട് ബോധ്യപ്പെടുത്തേണ്ടത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണെന്ന് കക്ഷിനേതാക്കളായ അധീര്‍ ര ഞ്ജന്‍ ചൗധരി (കോണ്‍ഗ്രസ്), ടി ആര്‍ ബാലു (ഡിഎംകെ), സുദീപ് ബന്ധോപാധ്യായ (തൃണമൂല്‍ കോണ്‍ഗ്രസ്), ശ്യാം സിങ് യാദവ് (ബിഎസ്പി), സുപ്രിയ സുലെ (എന്‍സിപി), മുലായം സിങ് യാദവ് (എസ്പി) എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it