Kerala

സഹകരണ ബാങ്കുകളോടും പ്രസ്ഥാനങ്ങളോടും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കാര്‍ വെറുപ്പുണ്ടാക്കരുത്: പി സി തോമസ്

കേരളത്തിന്റെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പ്രധാന പാര്‍ട്ടി ഭരിക്കുന്ന പല സഹകരണ ബാങ്കുകളിലും വന്‍ കൊള്ളകള്‍ നടന്നതായി കാണുമ്പോള്‍ ജനങ്ങള്‍ ഞെട്ടി പോവുകയാണെന്നും പി സി തോമസ് പറഞ്ഞു

സഹകരണ ബാങ്കുകളോടും പ്രസ്ഥാനങ്ങളോടും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കാര്‍ വെറുപ്പുണ്ടാക്കരുത്: പി സി തോമസ്
X

കൊച്ചി: സഹകരണ ബാങ്കുകളോടും, സഹകരണ പ്രസ്ഥാനങ്ങളോടും ജനങ്ങളുടെ ഇടയില്‍ വെറുപ്പുണ്ടാകരുതെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്.കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളാണ് ഈ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടത്.കേരളത്തിന്റെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പ്രധാന പാര്‍ട്ടി ഭരിക്കുന്ന പല സഹകരണ ബാങ്കുകളിലും വന്‍ കൊള്ളകള്‍ നടന്നതായി കാണുമ്പോള്‍ ജനങ്ങള്‍ ഞെട്ടി പോവുകയാണെന്നും പി സി തോമസ് പറഞ്ഞു.

കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം വളരെ മുന്‍പേ ബന്ധപ്പെട്ട പാര്‍ട്ടി അറിഞ്ഞിട്ടും, വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല എന്നത് അവരുടെ പാര്‍ട്ടിയെ മാത്രമല്ല, സംശുദ്ധമായ രീതിയില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്ന എല്ലാവരെയും ബാധിക്കും. ഈ സാഹചര്യത്തില്‍ ആ പാര്‍ട്ടി ഈ കാര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തി ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ അവര്‍ ഭരിക്കുന്ന മറ്റ് ബാങ്കുകളിലും നടക്കുന്നുണ്ടെങ്കില്‍, അതു കണ്ടുപിടിക്കുവാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും തയ്യാറാകണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു.

സഹകരണ മേഖലയുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യങ്ങളില്‍ വലിയ ഉത്തരവാദിത്തമായി കണ്ട് രാഷ്ട്രീയത്തിനതീതമായി താല്‍പര്യം എടുക്കാന്‍ മുഖ്യമന്ത്രിയും സിപിഎം തയ്യാറകണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it