Kerala

പാലാരിവട്ടം പാലം : നിര്‍മാണത്തിന് എന്‍ എച്ച് എ ഐ അനുമതി നല്‍കിയിരുന്നില്ലെന്ന്; ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്പാലില്‍ ഹരജി

വിവരാവകാശ പ്രവര്‍ത്തകനും ആര്‍ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റുമായ അഡ്വ.ഡി ബി ബിനുവാണ് ഹരജി നല്‍കിയിരിക്കുന്നത്.പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിന് നാഷണല്‍ ഹൈവേ അതോരിറ്റി അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകരാം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നതെന്നും ഡി ബി ബിനു ചൂണ്ടിക്കാട്ടി.വൈറ്റില,കുണ്ടന്നൂന്നൂര്‍ മേല്‍പാലം നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹൈവേ അതോരിറ്റിയുടെ അനുവാദം ഇല്ലാതെ പാലാരിവട്ടം മേല്‍പാലം നിര്‍മാണം നടത്തിയപ്പോള്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരുന്നത് ദൂരൂഹമാണ്

പാലാരിവട്ടം പാലം : നിര്‍മാണത്തിന് എന്‍ എച്ച് എ ഐ അനുമതി നല്‍കിയിരുന്നില്ലെന്ന്; ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്പാലില്‍ ഹരജി
X

കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിന് അനുമതി നല്‍കാതെ ഒത്താശ ചെയ്തുകൊടുത്ത നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച് എ ഐ) ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്് ലോക്പാല്‍ മുമ്പാകെ ഹരജി.വിവരാവകാശ പ്രവര്‍ത്തകനും ആര്‍ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റുമായ അഡ്വ.ഡി ബി ബിനുവാണ് ഹരജി നല്‍കിയിരിക്കുന്നത്.പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിന് നാഷണല്‍ ഹൈവേ അതോരിറ്റി അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകരാം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നതെന്നും ഡി ബി ബിനു ചൂണ്ടിക്കാട്ടി.പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ വന്‍ തോതില്‍ ക്രമക്കേടും കെടുകാര്യസ്ഥതയും അഴിമതിയും നടന്നതായിട്ടാണ് വ്യക്തമാക്കപെടുന്നത്.2016 ല്‍ 47.7 കോടി രൂപ മുടക്കി നിര്‍മിച്ച മേല്‍പാലം മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ തകരാറിലാകുകയും പില്ലറുകളിലും ഗര്‍ഡറുകളിലും അടക്കം ഗുരുതരമായ രീതിയില്‍ വിള്ളല്‍ സംഭവിക്കുകയും ചെയ്തു. ഇതോടെ 2019 മെയ് മാസത്തില്‍ ഗതാഗതം നിരോധിച്ചുകൊണ്ട് പാലം അടയ്ക്കുകയും ചെയ്തു.

പാലം നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കരാറുകാര്‍, സര്‍ക്കാര്‍ ഏജന്‍സി ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അടക്കം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ നിഴലിലാണ്.പാലം നിര്‍മിക്കുന്നതിനുള്ള കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയതില്‍ തന്നെ അഴിമതി നടന്നിട്ടുള്ളതായി രേഖകള്‍ വ്യക്തമാക്കുന്നുവെന്നും ഡി ബി ബിനു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ പറയുന്നത് പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിന് നാഷണല്‍ ഹൈവേ അതോരിറ്റിയില്‍ നിന്നും അനുമതി നല്‍കിയിരുന്നില്ലെന്നാണ്. അതേ സമയം വൈറ്റില,കുണ്ടന്നൂന്നൂര്‍ മേല്‍പാലം നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നുവെന്നും ഡി ബി ബിനു ചൂണ്ടിക്കാട്ടി.

ഈ സഹാര്യത്തില്‍ നാഷണല്‍ ഹൈവേ അതോരിറ്റിയുടെ അനുവാദം ഇല്ലാതെ പാലാരിവട്ടം മേല്‍പാലം നിര്‍മാണം നടത്തിയപ്പോള്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരുന്നത് ദൂരൂഹമാണ്.പാലം നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാതെ മൗനാനുവാദം നല്‍കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉത്തരവാദികളാണെന്നും ഡി ബി ബിനു നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.പാലം നിര്‍മാണത്തില്‍ നടന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും നാഷണല്‍ ഹൈവേ അതോരിറ്റിയിലെ ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ലോക്പാല്‍ അന്വേഷണ വിഭാഗത്തെ നിയോഗിച്ചോ സിബി ഐ പോലുള്ള ഏജന്‍സിയെ നിയോഗിച്ചോ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഡി ബി ബിനു ഹരജിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it