Kerala

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികില്‍സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.അര്‍ബുദ രോഗ ബാധിതനായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്റില്‍ ചികില്‍സയില്‍ കഴിയുകയാണ്

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നമുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികില്‍സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

അര്‍ബുദ രോഗ ബാധിതനായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്റില്‍ ചികില്‍സയില്‍ കഴിയുകയാണ്.പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ മാസം 18 നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.ഇബ്രാംഹിംകുഞ്ഞിന്റെ രോഗം ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന ആശുപത്രി അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും മാറ്റാവുന്ന അവസ്ഥയില്‍ അല്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതി ആശുപത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ റിമാന്റു കാലാവധി നീട്ടുകയായിരുന്നു.ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം ഒരു ദിവസം ഉപാധികളോടെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് വിജിലന്‍സ്.

Next Story

RELATED STORIES

Share it