Kerala

കൊവിഡ് പ്രതിരോധം; പോലിസുകാര്‍ക്ക് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്മെന്‍റ് ലഭ്യമാക്കി

500 പി.പി.ഇ കിറ്റുകളാണ് പോലീസുകാര്‍ക്ക് ലഭ്യമാക്കിയത്.

കൊവിഡ് പ്രതിരോധം; പോലിസുകാര്‍ക്ക് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്മെന്‍റ്  ലഭ്യമാക്കി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യപ്രവര്‍ത്തകർ ധരിക്കുന്ന പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്മെന്‍റ് (പി.പി.ഇ) പോലിസുകാര്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിന് സമീപം കേരളാ പോലീസ് സ്പോര്‍ട്സ് ഹോസ്റ്റലായ ജാവലിനില്‍ നടന്ന ചടങ്ങില്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, ആംഡ് പോലീസ് ബറ്റാലിയന്‍ ഡിഐജി പി പ്രകാശ്, എസ്എപി കമാണ്ടന്‍റ് കെ എസ് വിമല്‍, ഡോ.ബി ഇക്ബാല്‍ തുടങ്ങിയവരും പങ്കെടുത്തു.

500 പി.പി.ഇ കിറ്റുകളാണ് പോലീസുകാര്‍ക്ക് ലഭ്യമാക്കിയത്. രോഗികളുമായി പോലിസുകാര്‍ അടുത്ത് ഇടപഴകേണ്ടിവരുന്നതിനാല്‍ രോഗം പകരാതിരിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഈ കിറ്റ് പോലിസുകാര്‍ക്ക് ലഭ്യമാക്കിയത്.

Next Story

RELATED STORIES

Share it