- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്ടിമുടി ദുരന്തം: പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച; അന്വേഷിക്കാൻ പ്രത്യേകസംഘം
ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നും വാർത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാനാണ് നിർദേശം.
തിരുവനന്തപുരം: പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം അന്വേഷിക്കാൻ ഉത്തരവ്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ(കെഡിഎച്ച്പി) അധികൃതരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണർ എ കൗശികനെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടു.
ആവശ്യമായ വിദഗ്ദ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനും റവന്യൂ മന്ത്രി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ജയതിലകിന് നിർദ്ദേശം നൽകി. പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതിൽ വീഴ്ച വന്നോയെന്ന കാര്യം പരിശോധിക്കണമെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോർട്ടിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നും വാർത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോർട്ടാണ് കലക്ടർക്ക് സമർപ്പിച്ചിരുന്നത്. ആഗസ്ത് ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂർ വൈകിയാണ് പുറം ലോകമറിയുന്നത്. അതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകിയെന്നും ഒട്ടേറെ ജീവഹാനി സംഭവിച്ചെന്നുമുള്ള പരാമർശങ്ങളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. രാത്രിയിൽ നടന്ന ദുരന്തത്തെ കുറിച്ച് കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി ഫീൽഡ് ഓഫീസറെ അറിയിച്ചിരുന്നുവെന്നാണ് വിവരം. സമയബന്ധിതമായി അന്വേഷ റിപ്പോർട്ട് സമർപിക്കണമെന്നും മന്ത്രി നിർദേശം നൽകി.
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT