- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുരുവായൂരില്‍ വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു
വധൂവരന്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. അവര്‍ക്കൊപ്പം ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറെയും ഒരു വീഡിയോഗ്രാഫറെയും ഇനി അനുവദിക്കും.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തുനിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. അവര്‍ക്കൊപ്പം ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറെയും ഒരു വീഡിയോഗ്രാഫറെയും ഇനി അനുവദിക്കും.
കൊവിഡ് 19 രോഗവ്യാപനസാധ്യത കണക്കിലെടുത്ത് പുറമെ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പകരം ദേവസ്വം ഏര്‍പ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍മാരെടുക്കുന്ന വീഡിയോയും ഫോട്ടോകളും വിവാഹ പാര്‍ട്ടികള്‍ക്ക് പെന്‍ഡ്രൈവില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു യോഗം. ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ തൃശൂര്‍ ജില്ലാഭരണകൂടം പുറത്തിറക്കും. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT