- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോളിടെക്‌നിക് പ്രവേശനം: ഇന്നുമുതൽ അപേക്ഷിക്കാം
എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ സിബിഎസ്ഇ - പത്താംതരം/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം 1) കണക്ക്, ഇംഗ്ലീഷ് പഠിച്ചവർക്ക് നോൺ എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം.
തിരുവനന്തപുരം: സംസ്ഥാന പോളിടെക്‌നിക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ജൂൺ 11 വരെ തുടരും. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. www.polyadmission.org ൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ സിബിഎസ്ഇ - പത്താംതരം/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം 1) കണക്ക്, ഇംഗ്ലീഷ് പഠിച്ചവർക്ക് നോൺ എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം. ഗവൺമെന്റ് പോളിടെക്‌നിക് കോളജുകളിലെ 50 ശതമാനം ഗവ. സീറ്റുകളിലേക്കുമുള്ള അഡ്മിഷനാണ് ഓൺലൈൻ വഴി നടക്കുക. അപേക്ഷകർക്ക് സ്വന്തമായും അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ തയ്യാറാക്കാമെങ്കിലും അവ സർക്കാർ/ എയ്ഡഡ് പോളിടെക്‌നിക്കുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്‌കുകളിൽ എത്തി പരിശോധനയ്ക്ക് വിധേയമാകണം. ഇത്തരത്തിൽ ഹാജരാക്കിയ അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി ഫീസടച്ച് രജിസ്റ്റർ ചെയ്താൽ മാത്രമേ അപേക്ഷ സമർപ്പണം പൂർത്തീകരിക്കുകയുള്ളൂ.
ഹെൽപ് ഡസ്‌ക്കുകളുടെ സഹായം എല്ലാ പോളിടെക്‌നിക് കോളജുകളിലും ലഭ്യമാണെങ്കിലും ഫീസടച്ച് അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഗവൺമെന്റ്/ എയ്ഡഡ് പോളിടെക്‌നിക്ക് കോളജുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. റ്റിഎച്ച്എസ്എൽസി, ഐറ്റിഐ/ കെജിസിഇ, വിഎച്ച്എസ്ഇ എന്നിവ പാസായവർക്ക് യഥാക്രമം 10, അഞ്ച്, രണ്ട് ശതമാനം വീതം റിസർവേഷനുണ്ട്. ഐറ്റിഐ/ കെജിസിഇ, വിഎച്ച്എസ്ഇ പാസായവർക്ക് അവരവരുടെ ട്രേഡുകളനുസരിച്ച് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. ഭിന്നശേഷിയുള്ള സഞ്ചാരം, കാഴ്ച, കേൾവി എന്നിവയ്ക്ക് വൈകല്യമുള്ളവർക്ക് അഞ്ച് ശതമാനം സംവരണം ചെയ്തിട്ടുണ്ട്. മാനസിക വൈകല്യമുള്ളവർക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാനാവില്ല.
എൻസിസി, സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷ ഫീസടച്ചതിനു ശേഷം സമർപ്പിച്ച അപേക്ഷയുടെ കോപ്പി യഥാക്രമം എൻസിസി ഡയറക്ടറേറ്റിലേക്ക് ബറ്റാലിയൻ വഴിയും സ്‌പോർട്‌സ് ക്വാട്ട അപേക്ഷകർ സ്‌പോർട്‌സ് കൗൺസിലിലേക്കും നൽകണം. ജമ്മുകാശ്മീർ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് റിസർവേഷൻ ഡയറക്ടറേറ്റ് വഴിയും വിമുക്തഭടൻമാരുടെ കുട്ടികൾ, യുദ്ധത്തിൽ മരിച്ചവരുടെ/ കാണാതായവരുടെ ആശ്രിതർ, സൈനികരുടെയും സിആർപിഎഫ്കാരുടെയും കുട്ടികൾ, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾ, ടെക്‌സ്റ്റൈൽ ടെക്‌നോളജി സർട്ടിഫിക്കറ്റ് ഉള്ളവർ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർ, അനാഥാലയങ്ങളിൽ താമസിക്കുന്നവർ മുതലായവർക്ക് നിയമപ്രകാരമുള്ള സംവരണമുണ്ട്.
ഈ സംവരണത്തിനുശേഷമുള്ള സീറ്റുകളുടെ 60 ശതമാനം ഓപ്പൺ മെറിറ്റ് ക്വാട്ടയിലും 40 ശതമാനം ജാതി സംവരണ വിഭാഗങ്ങൾക്കുമായി മാറ്റിവച്ചിരിക്കുന്നു. ഈഴവ ഒൻപത്, മുസ്ലീം എട്ട്, മറ്റു പിന്നാക്ക ഹിന്ദു മൂന്ന്, ലാറ്റിൻ കാത്തലിക്ക് മൂന്ന്, ധീവര അനുബന്ധ സമുദായം രണ്ട്, വിശ്വകർമ്മ അനുബന്ധ സമുദായം രണ്ട്, കുശവൻ അനുബന്ധ സമുദായം ഒന്ന്, മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ ഒന്ന്, കുടുംബി ഒന്ന്, പട്ടികജാതി എട്ട്, പട്ടികവർഗം രണ്ട് എന്നീ വിധത്തിലാണ് ജാതി സംവരണ ശതമാനം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റും മറ്റ് വിഭാഗങ്ങൾക്ക് വരുമാന സർട്ടിഫിക്കറ്റ്, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഹാജരാക്കണം. അഞ്ച് ശതമാനം സീറ്റുകൾ വനിതകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭിന്നശേഷിയുള്ളവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്‌നിക് കോളജ്, കോട്ടയം ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് ഓരോ ബ്രാഞ്ചിലും അഞ്ച് സീറ്റ് വീതവും കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജ്, കോഴിക്കോട് കേരള ഗവ. പോളിടെക്‌നിക് കോളജ്, തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളിൽ യഥാക്രമം സിവിൽ, കംപ്യൂട്ടർ ബ്രാഞ്ചുകളിൽ 10 സീറ്റുകൾ വീതവും ബധിരരായ വിദ്യാർഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്.
എസ്എസ്എൽസിക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് തിരഞ്ഞെടുപ്പ് ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത് (സ്ട്രീം 1). കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം 2 ലേക്കുള്ള തിരഞ്ഞെടുപ്പ് ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.
ഇടുക്കി, വയനാട്, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലയിൽ നിന്നുള്ളവർക്കും ആ ജില്ലകളിലെ സ്‌കൂളുകളിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചവർക്കും ഇൻഡക്‌സ് സ്‌കോറിൽ ഒരു മാർക്ക് വീതം ബോണസ് അതത് ജില്ലകളിലെ അഡ്മിഷന് ലഭിക്കും. പൊതുവിഭാഗങ്ങൾക്ക് 150 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
RELATED STORIES
സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMT