Kerala

പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ച്

പുത്തനത്താണിയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. കരമനയില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും വില്യാപ്പള്ളിയില്‍ എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയും ഉദ്ഘാടനം നിര്‍വഹിക്കും.

പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ച്
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കും. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഫെബ്രുവരി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ അറിയിച്ചു. പുത്തനത്താണിയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. കരമനയില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും വില്യാപ്പള്ളിയില്‍ എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയും ഉദ്ഘാടനം നിര്‍വഹിക്കും.

പറവൂര്‍: ഇ എം അബ്ദുറഹ് മാന്‍ (ദേശീയ വൈസ് ചെയര്‍മാന്‍, പോപുലര്‍ ഫ്രണ്ട്), കൂറ്റനാട്: നാസറുദ്ദീന്‍ എളമരം (ദേശീയ സെക്രട്ടറി), മുക്കം: പ്രഫ. പി കോയ (ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം), പാണ്ടിക്കാട്: പി അബ്ദുല്‍ മജീദ് ഫൈസി (എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ്), ചെറുതുരുത്തി: സി അബ്ദുല്‍ ഹമീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട്), മട്ടന്നൂര്‍: എ അബ്ദുല്‍ സത്താര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), കാഞ്ഞിരപ്പള്ളി: കരമന അഷ്‌റഫ് മൗലവി (ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്), വിതുര: എസ് നിസാര്‍ (സംസ്ഥാന സെക്രട്ടറി), കൊട്ടിയം: സി എ റഊഫ് (സംസ്ഥാന സെക്രട്ടറി), കമ്പളക്കാട്: പി പി റഫീഖ് (സംസ്ഥാന സെക്രട്ടറി), തൂക്കുപാലം: കെ എച്ച് നാസര്‍ (സംസ്ഥാന ട്രഷറര്‍), ചിറ്റാര്‍: പി കെ അബ്ദുല്‍ ലത്തീഫ് (സംസ്ഥാന സമിതിയംഗം), പാനൂര്‍: എം കെ അശ്‌റഫ് (സംസ്ഥാന സമിതിയംഗം), ചേളാരി: യഹിയാ തങ്ങള്‍ (സംസ്ഥാന സമിതിയംഗം), ബദിയടുക്ക: ബി നൗഷാദ് (സംസ്ഥാന സമിതിയംഗം) എന്നിവര്‍ ഉദ്ഘാടകരാവും.

വെകീട്ട് 4.30ന് തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന യൂനിറ്റി മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് ബഹുജനറാലിയും നടക്കും. ആലി മുസ്‌ല്യാര്‍ നഗറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ വര്‍ഗീയ അജണ്ടക്കായി ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയാണ്.

മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബിജെപി ഭരണത്തില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. അതിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഈ സന്ദേശമുയര്‍ത്തിയാണ് ഈ വര്‍ഷം പോപുലര്‍ ഫ്രണ്ട് ഡേ രാജ്യവ്യാപകമായി ആചരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it