Gulf

ബി സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ സൗജന്യ ബിസിനസ് ലീഡര്‍ഷിപ്പ് ട്രെയിനിങ് സംഘടിപ്പിക്കുന്നു

ബി സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ സൗജന്യ ബിസിനസ് ലീഡര്‍ഷിപ്പ് ട്രെയിനിങ് സംഘടിപ്പിക്കുന്നു
X

ജിദ്ദ: കഴിഞ്ഞ 18 വര്‍ഷമായി സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദ ബി സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ സൗജന്യ ബിസിനെസ്സ് ലീഡര്‍ഷിപ്പ് ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ഞായറാഴ്ച ജിദ്ദ അല്‍ ഹംമ്ര ഡിസ്ട്രിക്ട്‌ലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വച്ചാണ് പരിശീലന പരിപാടി നടത്തപ്പെടുന്നത്.

വ്യാപാര വ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ സംരംഭങ്ങളില്‍ ലക്ഷ്യം കൈവരിക്കുന്നതിന് ദ ബി സ്‌കൂളിന്റെ സാന്നിധ്യം ജിദ്ദയില്‍ ഉപകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു. സിസ്റ്റം ബില്‍ഡിംഗ്, കോര്‍ ടീം ബില്‍ഡിങ് തുടങ്ങി, ബിസിനസ്സിന്റെ അടുത്ത തലങ്ങളിലേക്ക് കൊണ്ട് പോവുന്നതിനു വേണ്ടി ബിസിനസ്സുകാരെ പ്രാപ്തരാക്കുന്ന പരിശീലനങ്ങളാണ് ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ദ ബി സ്‌കൂള്‍ ലക്ഷ്യംവയ്ക്കുന്നതെന്ന്.

ഇതിന്റെ ഭാഗമായി കേരളത്തില്‍ കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ബി സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് പി ജി ഡി ബി എം + എം ബി എ പ്രോഗ്രാം ജിദ്ദയില്‍ പ്രയോജനപ്പെടുത്താനാകും.ശിഹാബുദീന്‍ പാന്തക്കന്‍, അജില്‍ മുഹാദ്, മുഹമ്മദ് യൂനുസ് കെ ടി, നജീബ് മുസ്ലിയാരകത്ത്, അലി അബ്ദുള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു





Next Story

RELATED STORIES

Share it