Kerala

ബാങ്കിലോ, എടിഎമ്മിലോ പോവേണ്ട; പണം തപാൽ വകുപ്പ് വഴി വീട്ടുപടിക്കലെത്തും

ലോക്ക്ഡൗൺ കാലയളവിൽ ശാരീരിക അകലം പാലിക്കേണ്ടതിനാൽ ബാങ്കുകളിലെയും എടിഎമ്മുകളിലെയും തിരക്ക് കുറക്കുന്നതിനാണ് ഈ പദ്ധതി.

ബാങ്കിലോ, എടിഎമ്മിലോ പോവേണ്ട; പണം തപാൽ വകുപ്പ് വഴി വീട്ടുപടിക്കലെത്തും
X

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് ഏതായാലും പണം ഇനി തപാൽ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ബാങ്കിലോ, എടിഎമ്മിലോ പോകാതെ പോസ്റ്റുമാൻ വഴി പണം സ്വീകരിക്കാം. ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​വ​ർ​ക്ക് ആവശ്യാനുസരണം പണം ലളിതമായി പിൻവലിക്കാം. ഇതിന് പോസ്റ്റുമാസ്റ്റർ ജനറലിൻ്റെ നിർദേശം അംഗീകരിച്ച് സർക്കാർ ഉത്തരവായി.

ലോക്ക്ഡൗൺ കാലയളവിൽ ശാരീരിക അകലം പാലിക്കേണ്ടതിനാൽ ബാങ്കുകളിലെയും എടിഎമ്മുകളിലെയും തിരക്ക് കുറക്കുന്നതിനാണ് ഈ പദ്ധതി. ഉപഭോക്താവിന് ഈ സേവനം സൗജന്യമാണ്.

സംസ്ഥാനത്ത് അക്കൗണ്ടുള്ള ആർക്കും ഈ സേവനം ലഭിക്കും. പണം ആവശ്യപ്പെട്ടയാളുടെ അക്കൗണ്ടിൽ നിന്നും പോസ്റ്റൽ അക്കൗണ്ടിലേക്ക് തുക മാറ്റിയ ശേഷമാണ് പണം കൈമാറുക.

ഇതിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനായി എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിൽ സംസ്ഥാനത്തെ വിവിധ പോസ്റ്റൽ ഡിവിഷനുകളുടെ താഴെ നൽകിയിട്ടുള്ള ഹെൽപ്പ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടുക. തിരുവനന്തപുരം നോർത്ത്: 0471-2464814, 0471-2464794. തിരുവനന്തപുരം സൗത്ത്: 0471-2471654. കൊല്ലം: 0474-2760463. തിരുവല്ല: 0469-2602591. പത്തനംതിട്ട: 0468-2222255. ആലപ്പുഴ: 0477-2251540. ആലുവ: 0484-2620570. ചങ്ങനാശ്ശേരി:0481-2424444. എറണാകുളം: 0484-2355336. ഇടുക്കി: 0486-2222281. ഇരിങ്ങാലക്കുട: 0480-2821626. കോട്ടയം: 0481-2582970. മാവേലിക്കര: 0479-2302290, 0479-2303293. തൃശ്ശൂർ: 0487-2423531. പാലക്കാട്: 0491-2544740. ഒറ്റപ്പാലം: 0466-2222404. തിരൂർ: 0494-2422490. മഞ്ചേരി: 0483-2766840. കോഴിക്കോട്: 0495-2386166. വടകര: 0496-2523025, തലശ്ശേരി: 0490-2322300, 7907272056, കണ്ണൂർ: 0497-2708125. കാസർകോട്: 04994-230885.

Next Story

RELATED STORIES

Share it