Kerala

കൊവിഡ് വ്യാപനം തടയല്‍; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍

ജില്ലയിലെ ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. സ്വകാര്യാശുപത്രികളിലും നിയന്ത്രണം ബാധകമായിരിക്കും. സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല.

കൊവിഡ് വ്യാപനം തടയല്‍; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍
X

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ശക്തമാക്കി. നഗരപ്രദേശത്ത് കൊവിഡ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലും ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. ജില്ലയിലെ ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. സ്വകാര്യാശുപത്രികളിലും നിയന്ത്രണം ബാധകമായിരിക്കും. സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിലും ടാക്‌സിയിലും യാത്രചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കും.

അടുത്ത ബന്ധുക്കളുടെ ഒഴികെയുള്ള കല്യാണങ്ങള്‍, മരണങ്ങള്‍ എന്നിവയില്‍ എംഎല്‍എമാര്‍ പങ്കെടുക്കില്ല. എല്ലാ പഞ്ചായത്തിലും ഒരു ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ കേന്ദ്രമൊരുക്കമെന്നും ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും തീരുമാനിച്ചിട്ടുണ്ട്. തുറന്നുപ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ കര്‍ശനമായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നു നിര്‍ദേശിച്ച് നഗരസഭ റെയ്ഡുകള്‍ ശക്തമാക്കി. കടകളില്‍ സാധനങ്ങള്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്നവര്‍ കൃത്യമായും സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഐ പി ബിനു അവശ്യപ്പെട്ടു. കടകളിലും മറ്റും സാമൂഹിക അകലം പാലിച്ചുമാത്രമേ ഏതുപ്രവര്‍ത്തിയും പാടുള്ളൂ.

ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ കടയുടമകള്‍ കരുതിവയ്‌ക്കേണ്ടതും കടയിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ കൊവിഡ് 19 നിയന്ത്രണ പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കപ്പെടേണ്ടതുമാണ്. എല്ലാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസുകളും എല്ലാ കടയുടമകളും കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നഗരസഭയുടെ 9496434517 എന്ന സ്‌ക്വാഡ് ഫോണ്‍ നമ്പറിലേക്ക് വരുന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളുമുണ്ടാവണം. കൊവിഡ് 19 പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഐ പി ബിനു വ്യക്തമാക്കി.

Next Story

RELATED STORIES

Share it