Kerala

ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍

ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ ആറ് കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാതാണ് വൈദികനെതിരായ പരാതി.

ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍
X

കൊച്ചി: പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റിലായി. ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ ആറ് കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാതാണ് വൈദികനെതിരായ പരാതി. വൈദികനെതിരേ പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തി.

വൈദികന്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. 15 കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നലെ അത്തരത്തില്‍ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ബോയ്‌സ് ഹോമില്‍നിന്ന് ഓടിരക്ഷപ്പെട്ട ഏഴ് കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കുടുംബസാഹചര്യം മോശമായതിനെത്തുടര്‍ന്ന് മാറ്റിത്താമസിപ്പിച്ചിരുന്ന കുട്ടികളാണ് ബോയ്‌സ് ഹോമിലുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it