Kerala

കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും പരോളും അനുവദിക്കുമെന്ന് ജയില്‍ ഡിജിപി

കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും പരോളും അനുവദിക്കുമെന്ന് ജയില്‍ ഡിജിപി
X

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന സുപ്രിംകോടതി ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യവും പരോളും അനുവദിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. തടവുകാര്‍ക്ക് 90ദിവസത്തെ പരോളും, സ്ഥിരം കുറ്റവാളികളല്ലാത്ത ഒരു കേസില്‍ മാത്രം ഉള്‍പ്പെട്ടവരും, ഏഴുവര്‍ഷത്തിന് താഴെ മാത്രം ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകള്‍ ചുമത്തപ്പെട്ട റിമാന്റ് വിചാരണത്തടവുകാര്‍ക്കും സ്വന്തം ബോണ്ടില്‍ ജാമ്യം അനുവദിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം ഹൈപ്പവര്‍ കമ്മിറ്റിയാണ് ജാമ്യം അനുവദിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരോള്‍ ലഭിച്ച തടവുകാര്‍ക്കും സുപ്രീംകോടതി അനുവദിച്ച പരോള്‍ ലഭിക്കും. 2020ല്‍ പ്രത്യേകമായ അവധി അനുവദിക്കപ്പെട്ട മറ്റു തടവുകാര്‍ക്കും മയക്കുമരുന്ന്, ദേശദ്രോഹ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത തടവുകാര്‍ക്കും, 60വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്കും, 50വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ഹൈപ്പവര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം പരോളിലിറങ്ങിയ 568തടവുകാര്‍ ഉള്‍പ്പെടെ 1500 ഓളം തടവുകാര്‍ക്ക് മോചനം ലഭിക്കും. 350 ഓളം വിചാരണ റിമാന്റ് തടവുകാരും ജാമ്യത്തില്‍ ഉള്‍പ്പെട്ട് മോചിപ്പിക്കപ്പെട്ടേക്കാം. ഹപ്പവര്‍ കമ്മിറ്റിയുടെ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ ജയില്‍ വകുപ്പ് ഡിജിപി ജയില്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it