Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: നിര്‍ണ്ണായക തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച്

നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പ്രതികള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ക്രൈംബ്രാഞ്ച് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: നിര്‍ണ്ണായക തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച്
X

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ നിര്‍ണ്ണായക തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളായ സഫീറിനും ശിവരജ്ഞിത്തിനും മറ്റ് മൂന്നു പ്രതികള്‍ക്കും അയച്ച സന്ദേശങ്ങള്‍ മുഴുവനും ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരീക്ഷ ദിവസം പ്രതികള്‍ തമ്മില്‍ കൈമാറിയ എസ്എംഎസും ഫോണ്‍ വിളി രേഖകളും കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പ്രതികള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ക്രൈംബ്രാഞ്ച് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചത്. ഹൈടെക് സെല്ലിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഫലം ലഭിച്ചത്. എന്നാല്‍, രേഖകള്‍ മുഴുവനായും ലഭിച്ചിരുന്നില്ല. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ സംശയിക്കുന്നവര്‍ ഒളിവിലാണുള്ളത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രണവിനും സഫീറിനും കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നവമാധ്യമങ്ങള്‍ വഴിയാണ് ചോര്‍ത്തിയ പരീക്ഷ പേപ്പര്‍ പ്രതികള്‍ക്കെത്തിച്ചതെന്നാണ് പോലിസിന്റെ സംശയം.

2018 ജൂലൈ 22ന് പിഎസ്‌സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എസ്എംഎസായി ലഭിച്ച ഉത്തരങ്ങള്‍ പകര്‍ത്തി എഴുതിയെന്നാണ് കേസ്. യൂണിവേഴ്സിറ്റി കോളജിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടിയ ശേഷമാണ് പി.എസ്.സി പരീക്ഷ തട്ടിപ്പിനെ കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്. അതേസമയം വധശ്രമ കേസില്‍ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം നല്‍കി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറാന്‍ പാടില്ലെന്ന് ഇരുവര്‍ക്കുമുള്ള ജാമ്യ വ്യവസ്ഥകളില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it