- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി.എസ്.സി പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും; തത്വത്തിൽ അംഗീകാരം നൽകി
ഇതിനായുള്ള പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നു എല്ലാ സർവകലാശാലാ വൈസ്ചാൻസലർമാരുടെയും യോഗം വിളിക്കുമെന്നും ചർച്ചയ്ക്കു ശേഷം പിഎസ്സി ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ മലയാളത്തിലും പി.എസ്.സി പരീക്ഷകൾ നടത്തും. പിഎസ്സി ചെയർമാൻ എം കെ സക്കീറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധാരണയായത്.
മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാണെന്ന് പിഎസ്സി ചെയർമാൻ പറഞ്ഞു. ഇതിനായുള്ള പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എല്ലാ സർവകലാശാലാ വൈസ്ചാൻസലർമാരുടെയും യോഗം വിളിക്കുമെന്നും ചർച്ചയ്ക്കു ശേഷം പിഎസ്സി ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
പി.എസ്.സിയുടെ കീഴിൽ നടത്തുന്ന മുഴുവൻ പരീക്ഷകളും മലയാളത്തിലുമാക്കാമെന്ന നലപാടാണ് മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ പി.എസ്.സി ചെയർമാൻ അറിയിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് ഇപ്പോൾ യോഗത്തിലെടുത്തിരിക്കുന്ന തീരുമാനം. ഇതിൽ സർവകലാശാല അധ്യാപകർ അടക്കമുള്ളവരെ ഉൾപ്പെടുത്തും.
പരീക്ഷകൾ നടത്താൻ ചോദ്യങ്ങൾ തയ്യാറാക്കുന്ന അധ്യാപകരുടെയും പിന്തുണ ആവശ്യമാണ്. തെറ്റുകൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ തയ്യാറാക്കി നൽകാൻ അധ്യാപകർ തയ്യാറാവണം. മലയാളത്തിൽ പരീക്ഷകൾ നടത്താൻ പി.എസ്.സിക്ക് ഒരുകാലത്തും എതിർപ്പില്ലെന്നും പി.എസ്.സി ചെയർമാൻ ചൂണ്ടിക്കാട്ടി.
മലയാളത്തിൽ കൂടി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പിഎസ്സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം 19 ദിവസം പിന്നിടുമ്പോഴാണ് തീരുമാനം. കഴിഞ്ഞ മാസം 29 നാണ് പിഎസ്സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്സിയുമായി ചർച്ച നടത്തിയത്. വിഷയത്തിൽ പി.എസ്.സി ഉന്നയിച്ചിരുന്ന തടസ്സവാദങ്ങളെല്ലാം ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.
RELATED STORIES
രാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTചുരം കടന്ന് പ്രിയങ്ക, കോട്ട കാത്ത് രാഹുല്‍, കര പിടിച്ച് പ്രദീപ്
23 Nov 2024 8:34 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMT