Kerala

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: ഫഹദിനും അമല പോളിനുമെതിരായ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു

ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണും പുതുച്ചേരി സര്‍ക്കാരാണ് ഇതുസംബന്ധിച്ച് കൂടുതല്‍ നടപടികളെടുക്കേണ്ടതെന്നുമാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപോര്‍ട്ടും നല്‍കി. ബംഗളൂരുവില്‍നിന്ന് വാങ്ങിയ കാര്‍ അമലാ പോള്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തത്.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: ഫഹദിനും അമല പോളിനുമെതിരായ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു
X

തിരുവനന്തപുരം: സിനിമാ താരങ്ങളായ ഫഹദിനും അമല പോളിനുമെതിരായ വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണും പുതുച്ചേരി സര്‍ക്കാരാണ് ഇതുസംബന്ധിച്ച് കൂടുതല്‍ നടപടികളെടുക്കേണ്ടതെന്നുമാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപോര്‍ട്ടും നല്‍കി. ബംഗളൂരുവില്‍നിന്ന് വാങ്ങിയ കാര്‍ അമലാ പോള്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തത്. അവിടെ നിന്ന് താല്‍ക്കാലിക രജിസ്‌ട്രേഷനെടുത്ത ശേഷം പുതുച്ചേരിയില്‍ സ്ഥിര രജിസ്‌ട്രേഷന്‍ നടത്തുകയായിരുന്നു.

വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരായ നിയമനടപടി തുടരും. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവയാണ് സുരേഷ് ഗോപിക്കെതിരായ വകുപ്പുകള്‍. പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോള്‍ തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടിയാവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിട്ടുണ്ട്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടിവരുമായിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഫഹദും അമലാ പോളും ഓരോ കാര്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 2015 ലും 2016 ലും രണ്ട് കാറുകള്‍ വ്യാജവിലാസത്തില്‍ ഫഹദ് ഫാസില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it