Kerala

തൊഴില്‍ വകുപ്പ് ഇടപെട്ടു; പിവിഎസ് ആശുപത്രിയിലെ സമരം ഒത്തുതീര്‍ന്നു

2019 ഏപ്രില്‍ 30നും അതിനു മുമ്പും സ്ഥാപനത്തില്‍ നിന്നു പോയ എല്ലാ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് സമ്മതിച്ചു. 2018 ആഗസ്റ്റ് മുതല്‍ നേഴ്‌സിങ് ഇതര ജീവനക്കാര്‍ക്കും 2019 ജനുവരി മുതല്‍ നേഴ്‌സിങ് ജീവനക്കാര്‍ക്കും ശമ്പളക്കുടിശ്ശികയുള്ളതില്‍ ഏപ്രില്‍ 30ന് സ്ഥാപനത്തില്‍ നിന്ന് പോയ ജീവനക്കാര്‍ക്കും നിലവില്‍ തുടരുന്നവര്‍ക്കും തൊഴില്‍ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങള്‍ നല്‍കും.നിലവിലുള്ള വേതന കുടിശികയുടെ ആദ്യ ഗഡു മെയ് 24നും രണ്ടാം ഗഡു ജൂണ്‍ 10നും നല്‍കും. 2019 ഏപ്രിലില്‍ സ്ഥാപനത്തില്‍ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും 2019 ആഗസ്റ്റ് 20നുള്ളില്‍ നല്‍കും.

തൊഴില്‍ വകുപ്പ് ഇടപെട്ടു; പിവിഎസ് ആശുപത്രിയിലെ സമരം ഒത്തുതീര്‍ന്നു
X

കൊച്ചി: ശമ്പളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം പി വി എസ് ആശുപത്രിക്കു മുന്നില്‍ ജീവനക്കാര്‍ നടത്തിവന്ന അനശ്ചിതകാല സമരം തൊഴില്‍ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒത്തുതീര്‍ന്നു. 2018 ആഗസ്റ്റു മുതല്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിനു മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു. എറണാകുളം റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്.

2019 ഏപ്രില്‍ 30നും അതിനു മുമ്പും സ്ഥാപനത്തില്‍ നിന്നു പോയ എല്ലാ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് സമ്മതിച്ചു. 2018 ആഗസ്റ്റ് മുതല്‍ നേഴ്‌സിങ് ഇതര ജീവനക്കാര്‍ക്കും 2019 ജനുവരി മുതല്‍ നേഴ്‌സിങ് ജീവനക്കാര്‍ക്കും ശമ്പളക്കുടിശ്ശികയുള്ളതില്‍ ഏപ്രില്‍ 30ന് സ്ഥാപനത്തില്‍ നിന്ന് പോയ ജീവനക്കാര്‍ക്കും നിലവില്‍ തുടരുന്നവര്‍ക്കും തൊഴില്‍ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.നിലവിലുള്ള വേതന കുടിശികയുടെ ആദ്യ ഗഡു മെയ് 24നും രണ്ടാം ഗഡു ജൂണ്‍ 10നും നല്‍കും.2019 ഏപ്രിലില്‍ സ്ഥാപനത്തില്‍ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളും 2019 ആഗസ്റ്റ് 20നുള്ളില്‍ നല്‍കും.

നിലവില്‍ സ്ഥാപനത്തില്‍ തുടരുന്ന ജീവനക്കാര്‍ക്ക് ലഭിക്കുവാനുള്ള വേതനക്കുടിശ്ശികയും ആഗസ്റ്റ് 20നുള്ളില്‍ നല്‍കും.കുടിശ്ശികത്തുകകള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറുക.സ്ഥാപനം വിട്ടുപോയതും ആനുകൂലം ലഭിക്കാത്തതുമായ ജീവനക്കാര്‍ക്കും വ്യവസ്ഥകള്‍ ബാധകമാണ്. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഹോസ്പിറ്റലിലെ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ സമ്മതിച്ചു. പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ പി വി മിനി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി വി അഭിഷേക്, പി വി നിധീഷ്, അഡ്വ.ലളിത എന്നിവര്‍ തൊഴിലുടമയെ പ്രതിനിധീകരിച്ചും യുഎന്‍എ പ്രതിനിധികളായ എം എം ഹാരിസ്, എസ് രാജന്‍, ടി ഡി ലീന, ലീസമ്മ ജോസഫ്, എസ് വൈശാഖന്‍, ഫെലിന്‍ കുര്യന്‍, എം വി ലൂസി എന്നിവര്‍ തൊഴിലാളികളെ പ്രതിനിധികരിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it