Kerala

കൊച്ചിയില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍

കൊച്ചിയില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍
X

കൊച്ചി:തൈക്കൂടത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് അന്‍പത് ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പോലിസ് പിടികൂടിയത്.ഈമാസം 19ന് പച്ചാളം സ്വദേശിയുടെ കാറില്‍ നിന്നാണ് പണം കവര്‍ന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ കൊലക്കേസ് പ്രതികള്‍ കൂടിയാണ്. ഹൈദരാബാദില്‍ നിന്നാണ് ക്വട്ടേഷന്‍ ലഭിച്ചത് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് പോലിസ് നല്‍കുന്ന വിവരം. കാറില്‍ മൂന്ന് കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍ 50 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്. കാറില്‍ ഉണ്ടായിരുന്ന പണം കള്ളപ്പണമിടപാടിന്റെ ഭാഗമായിരുന്നോ എന്നതടക്കം പോലിസ് അന്വേഷിച്ച് വരികയാണ്.




Next Story

RELATED STORIES

Share it