Kerala

രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു

രഹ്ന ജോലി ചെയ്യുന്ന എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പത്തനംതിട്ടയ്ക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്.

രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു
X

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പത്തനം തിട്ട പോലിസ് കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തു. രഹ്ന ജോലി ചെയ്യുന്ന എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പത്തനംതിട്ടയ്ക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തും വിധം പ്രചാരണം നടത്തി എന്നാണ് രഹ്നയുടെ പേരിലുള്ള കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.





Next Story

RELATED STORIES

Share it