- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല ഗൂഢാലോചനയ്ക്ക് പിന്നില്‍ തീവ്രഹിന്ദു വാദികളെന്നു രാഹുല്‍ ഈശ്വര്‍
കോഴിക്കോട്: ശബരിമല ഗൂഡാലോചനക്കു പിന്നില്‍ തീവ്ര ഹിന്ദുത്വ വാദികളും തീവ്ര വലതുപക്ഷവുമാണെന്നു ശബരിമല വിശ്വാസ സംരക്ഷണ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. ഫേസ് ബുക്ക് കുറിപ്പിലാണ് രാഹുലിന്റെ പുതിയ തുറന്നു പറച്ചില്‍.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
ശബരിമല വിഷയം ഉണ്ടാകാന്‍ കാരണം മുസ്‌ലിംകളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസറ്റ്കാരോ അല്ല. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത ഹിന്ദു ആയാലും മുസ്‌ലിം ആയാലും പ്രശ്‌നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാര്‍ Uniform Civil Code നു വേണ്ടി ശബരിമലയെ ബലികൊടുക്കാന്‍ കരു നീക്കിയതാണ്.
Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോള്‍വാള്‍ക്കര്‍ ചൂണ്ടി കാട്ടിയത്. മുസ്‌ലിം വിരോധം മത ഭ്രാന്ത് ആയി മാറിയ ചിലര്‍ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു. ഒരു Narrative Set ചെയ്യാന്‍ കളം ഒരുക്കാന്‍ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം).
നമ്മള്‍ വിചാരിക്കും നമ്മള്‍ ശബരിമലയെ രക്ഷിക്കാന്‍ ഇറങ്ങിയതാണെന്ന്. തമിഴ്‌നാട്ടില്‍ കാള ആയി ജെല്ലിക്കെട്ടില്‍ ഓടിയത് സാക്ഷാല്‍ പരമശിവനാണ്, കേരളത്തില്‍ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യന്‍ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കല്‍ തീവ്ര വലതു Chauvinsimത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണ്.
ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മില്‍ നടക്കുന്ന തമ്മില്‍ തല്ല് ഗുണം ചെയ്യില്ല. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്യില്ല. അഡ്വ ശങ്കു, Smt പദ്മ പിള്ള പോലുള്ളവര്‍ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്. ശ്രീ രംഗ ഹരി യെ പോലുള്ള മുതിര്‍ന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല... അദ്ദേഹത്തിന്റെ നിലപാടിനെ എതിര്‍ക്കുമ്പോഴും. അദ്ദേഹം ഒരു ആയുഷ്‌കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്.
RELATED STORIES
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകളെന്ന്...
26 Nov 2024 11:33 AM GMTനടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
26 Nov 2024 10:33 AM GMTസിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്കി നവീന്‍...
26 Nov 2024 9:48 AM GMTഒറ്റപ്പാലത്ത് കിണറ്റില്‍ വീണ് നാലു വയസുകാരന് മരിച്ചു
26 Nov 2024 9:23 AM GMTശബരിമലയില്‍ അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടി വേണം:...
26 Nov 2024 8:57 AM GMTകണ്ണൂരില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം
26 Nov 2024 8:11 AM GMT