Kerala

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു ക്വാറന്റൈന്‍ സൗകര്യമൊരുക്കി ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷനും കരുണ പാലിയേറ്റീവ് കെയറും

ഹോം ക്വാറന്റൈന്‍ തിരഞ്ഞെടുത്ത പല പ്രവാസികളും അതിനുള്ള സൗകര്യം വീട്ടിലുണ്ടായിട്ടല്ല, മറിച്ച് വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചും വീട്ടില്‍തന്നെ റൂമില്‍ കഴിയാനുമൊക്കെയാണ് തീരുമാനിച്ചതെന്നും ഇജിഎ ചൂണ്ടിക്കാട്ടി.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു ക്വാറന്റൈന്‍ സൗകര്യമൊരുക്കി ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷനും കരുണ പാലിയേറ്റീവ് കെയറും
X

ഈരാറ്റുപേട്ട: നാട്ടിലേക്കു തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുമെന്ന് ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷനും കരുണ പാലിയേറ്റീവ് കെയറും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. പ്രവാസികളുടെ മടക്കയാത്ര ആരംഭിച്ചത് മുതല്‍ മുനിസിപ്പാലിറ്റിയുമായും പല സന്നദ്ധസംഘടനകളുമായും ബന്ധപ്പെട്ടും ഈരാറ്റുപേട്ടയില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലായിരുന്നു. ഹോം ക്വാറന്റൈന്‍ തിരഞ്ഞെടുത്ത പല പ്രവാസികളും അതിനുള്ള സൗകര്യം വീട്ടിലുണ്ടായിട്ടല്ല, മറിച്ച് വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചും വീട്ടില്‍തന്നെ റൂമില്‍ കഴിയാനുമൊക്കെയാണ് തീരുമാനിച്ചതെന്നും ഇജിഎ ചൂണ്ടിക്കാട്ടി. ഇതില്‍ വലിയ അപകടമുള്ളതുകൊണ്ടാണ് മുനിസിപ്പാലിറ്റി പരിധിയിലുള്ള ഏതുപ്രവാസിക്കും സൗകര്യപൂര്‍വം നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമൊരുക്കാന്‍ കരുണയും ഇജിഎയും തീരുമാനിച്ചത്.

കൂടുതല്‍ പ്രവാസികളെത്തുമ്പോള്‍ നാമൊരുക്കിയ സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്നതിലാണ് ഇജിഎയും കരുണയും സംയുക്തമായി വിപുലമായ ക്വാറന്റൈന്‍ സൗകര്യമൊരുക്കിയിരിക്കുന്നതെന്നും ലോകമെമ്പാടുമുള്ള ഈരാറ്റുപേട്ടക്കാരുടെ കൂട്ടായ്മയായ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഒരുപാട് വെല്ലുവിളികള്‍ ഏറ്റെടുത്താണ് ഇജിഎ ഈ സൗകര്യങ്ങളൊരുക്കാന്‍ മുന്നിട്ടിറങ്ങിയത്. പല വാതിലുകളും മുട്ടിയിട്ടും നാട്ടുകാരുടെ അജ്ഞതമൂലമുണ്ടായ എതിര്‍പ്പുകള്‍കൊണ്ട് സഹായമുണ്ടായില്ല. കരുണയുമായി ബന്ധപ്പെട്ട് സംയുക്തമായ അന്വേഷണത്തില്‍ ലഭിച്ച വളരെ സൗകര്യപ്രദവും സുരക്ഷിതവുമായ സ്ഥലത്ത് ആരോഗ്യവകുപ്പിന്റെയും മുനിസിപ്പല്‍ അധികാരികളുടെയും പൂര്‍ണസഹകരണത്തോടെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ക്വാറന്റൈന്‍ തയ്യാറായിരിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it