Kerala

ശബരിമല വിമാനത്താവള പദ്ധതി: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ താല്‍കാലിക സ്റ്റേ

അയന ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് താല്‍ക്കാലിക ഉത്തരവ്. 2263 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് അനുവാദം നല്‍കി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത് ജൂണ്‍ 18 നായിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്

ശബരിമല വിമാനത്താവള പദ്ധതി: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ താല്‍കാലിക സ്റ്റേ
X

കൊച്ചി: ശബരിമല വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. അയന ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് താല്‍ക്കാലിക ഉത്തരവ്. 2263 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് അനുവാദം നല്‍കി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത് ജൂണ്‍ 18 നായിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്.ഭൂമിയുടെ ഉടമസ്ഥ തര്‍ക്കം സംബന്ധിച്ച് ഹൈക്കോടതിയില്‍ നില്‍ക്കുന്ന കേസിലാണ് മറ്റൊരു ഉപഹരജി നല്‍കിയത്.

പണം കോടതിയിലടച്ച് ഭൂമി ഏറ്റെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി നിയമാനുസൃതമല്ലെന്ന് ട്രസ്റ്റ് വാദിച്ചു. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും പണം ലഭിക്കേണ്ടത് ട്രസ്റ്റിനാണെന്നുമായിരുന്നു നിലപാട്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തുടരുകയാണെന്നും, തര്‍ക്കത്തിലുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ തുക കോടതിയില്‍ കെട്ടിവെച്ച് നിയമാനുസൃതമായി ഭൂമി ഏറ്റെടുക്കാമെന്ന് കോടതി വ്യക്തമാക്കി.2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാകണം നടപടിയെന്നും ഇടക്കാല ഉത്തരവില്‍ നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് ബലംപ്രയോഗിച്ച് ഏറ്റെടുക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തത്. ഹരജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും .

Next Story

RELATED STORIES

Share it