Kerala

ശബരിമല കേസ്: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ഉപാധികളോടെ ജാമ്യം

പത്തനംതിട്ട കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് മാര്‍ച്ച് 28ന് പ്രകാശ് ബാബു റിമാന്‍ഡിലായത്. രണ്ടുലക്ഷം രൂപയും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.

ശബരിമല കേസ്: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ഉപാധികളോടെ ജാമ്യം
X

കൊച്ചി: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ കെ പി പ്രകാശ് ബാബുവിന് ഉപാധികളോടെ ജാമ്യം. പത്തനംതിട്ട കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് മാര്‍ച്ച് 28ന് പ്രകാശ് ബാബു റിമാന്‍ഡിലായത്. രണ്ടുലക്ഷം രൂപയും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മൂന്നുമാസത്തേക്ക് പത്തനംതിട്ടയില്‍ പ്രവേശിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പിനുശേഷം എല്ലാ രണ്ടും നാലും ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം.

സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല, പാസ്‌പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയോടെയോ കോടതി ഉത്തരവോടെയോ മാത്രമേ പ്രകാശ് ബാബുവിന് പത്തനംതിട്ടയില്‍ പ്രവേശിക്കാനാകൂ. ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ശബരിമല കയറാനെത്തിയ 52 കാരിയെ തടഞ്ഞ കേസിലാണ് റിമാന്‍ഡിലായത്. കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ബാബു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര സബ് ജയിലില്‍നിന്ന് കോടതിയുടെ അനുമതിയോടെയാണ് പ്രകാശ് ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it