- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശമ്പള പരിഷ്കരണം വൈകുന്നു; മെഡിക്കൽ കോളജ് അധ്യാപകർ സമരത്തിലേക്ക്
ഇന്ന് രാവിലെ 10 മണി മുതൽ 11 വരെ ഒരു മണിക്കൂർ സൂചനാ സമരം നടത്തുമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു. സമരവേളയിൽ അത്യാഹിത/തീവ്ര പരിചരണ വിഭാഗങ്ങളൊഴികെയുള്ള മറ്റ് സേവനങ്ങൾ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കും.
തിരുവനന്തപുരം: ശമ്പള പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് അധ്യാപകർ സമരത്തിലേക്ക്. ശമ്പള പരിഷ്കരണത്തിലുള്ള അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംസിടിഎ(കേരളാ ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിലാണ് സമരം. ഇന്ന് രാവിലെ 10 മണി മുതൽ 11 വരെ ഒരു മണിക്കൂർ സൂചനാ സമരം നടത്തുമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുരേഷ് ബാബു, സെക്രട്ടറി ഡോ.നിർമ്മൽ ഭാസ്കർ എന്നിവർ അറിയിച്ചു.
സമരവേളയിൽ അത്യാഹിത/തീവ്ര പരിചരണ വിഭാഗങ്ങളൊഴികെയുള്ള മറ്റ് സേവനങ്ങൾ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കും. വർധിച്ച ജീവിതച്ചെലവുകൾക്ക് അനുസൃതമായി എല്ലാവിഭാഗം ജീവനക്കാരുടെയും ശമ്പളം കാലാനുസൃതമായി നിശ്ചിത ഇടവേളകളിൽ പരിഷ്കരിക്കാറുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം എല്ലാ അഞ്ച് വർഷങ്ങളിലും യുജിസി അടക്കം കേന്ദ്രസർക്കാർ ശമ്പളം എല്ലാ പത്ത് വർഷങ്ങളിലും കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കിവരുന്നു.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർക്കും യുജിസി നിഷ്കർഷിക്കുന്ന ശമ്പള നിരക്കാണ് 2006 മുതൽ നടപ്പാക്കി വരുന്നത്. അതനുസരിച്ച് 2016 ലാണ് കേരളത്തിലെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അടുത്ത ശമ്പള പരിഷ്ക്കരണം നടപ്പാക്കേണ്ടിയിരുന്നത്. യുജിസി നിർദ്ദേശിച്ചിരിക്കുന്ന ശമ്പള നിരക്ക് രാജ്യത്തെ മറ്റെല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കിയെങ്കിലും കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് അധ്യാപകരുടെ ശമ്പള വർധനവ് നടപ്പാക്കുന്ന കാര്യത്തിൽ തികഞ്ഞ അവഗണനയാണ് സർക്കാരിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്ത്നിന്ന് ഉണ്ടായിട്ടുള്ളത്. ഇതുസംബ ന്ധിച്ച് കെജിഎംസിടിഎ നൽകിയ നിവേദനങ്ങൾ ഒന്നര വർഷത്തിലേറെയായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരത്തിന് മെഡിക്കൽ കോളജ് അധ്യാപകർ നിർബന്ധിതരാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെജിഎംസിടിഎയുടെ ആവശ്യങ്ങൾ
1. മെഡിക്കൽ കോളജ് അധ്യാപകരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക.
2. മെഡിക്കൽ കോളജ് അധ്യാപക നിയമനത്തിനും പ്രമോഷനും മെഡിക്കൽ കൗൺസിൽ മാനദണ്ഡങ്ങൾ പാലിക്കുക.
3. വിദൂര ദുർഘട പ്രദേശങ്ങളിലെ മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ടിക്കുന്ന മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് ദുർഘട മേഖല സേവന അലവൻസ് അനുവദിക്കുക.
4. സ്വന്തം ജില്ലക്ക് പുറത്ത് സേവനം അനുഷ്ഠിക്കുന്ന വനിതകളുൾപ്പടെ മുഴുവൻ ഡോക്ടർമാർക്കും കാമ്പസിനോട് ചേർന്ന് സുരക്ഷിതമായ ക്വാർട്ടേഴ്സ് സൗകര്യം ഏർപ്പെടുത്തുക.
5. മെഡിക്കൽ കോളജുകളിലെ ചികിത്സാ അധ്യാപന ഗവേഷണ നിലവാരം ഉയർത്താനുതകുന്ന രീതിയിൽ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുക.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT