Kerala

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ സ്‌കോളര്‍ഷിപ്പ്

കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, വിഭാഗത്തില്‍പെട്ടവരായിരിക്കണം അപേക്ഷകര്‍. 2017-18 അധ്യയന വര്‍ഷത്തില്‍ ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ ബിരുദാനന്തര തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ സ്‌കോളര്‍ഷിപ്പ്
X

തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ/ ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, വിഭാഗത്തില്‍പെട്ടവരായിരിക്കണം അപേക്ഷകര്‍. 2017-18 അധ്യയന വര്‍ഷത്തില്‍ ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ ബിരുദാനന്തര തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ അഭാവത്തില്‍ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 10. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04712300524.

Next Story

RELATED STORIES

Share it