Kerala

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് രാജ്യത്തെ ജാതീയമായി വിഭജിച്ചവര്‍: എം കെ മനോജ് കുമാര്‍

ഹിന്ദുത്വ ഫാഷിസത്തെ ആത്മാര്‍ത്ഥമായി എതിര്‍ക്കാന്‍ കേരളത്തിലെ രണ്ട് മുന്നണികള്‍ക്കും കഴിയില്ല. ഇരയോടൊപ്പം കരയുകയും,സംഘപരിവാര്‍ ഫാഷിസ്റ്റുകളുടെ അജണ്ടകള്‍ക്കനുസൃതമായി ഭരണം നടത്തുകയും ചെയ്യുന്ന പിണറായിയുടെ ഡബിള്‍ റോള്‍ ഗെയ്മിനു അധികം ആയുസ്സില്ലെന്നും എം കെ മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് രാജ്യത്തെ ജാതീയമായി വിഭജിച്ചവര്‍: എം കെ മനോജ് കുമാര്‍
X

വണ്ടാനം(ആലപ്പുഴ): സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചു എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അംബേദ്ക്കര്‍ സ്‌ക്വയറിന് വണ്ടാനത്ത് തുടക്കം കുറിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വംശവെറിയില്‍ ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്ന സംഘ്പരിവാര്‍ തന്നെയാണു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യത്തെ ജാതീയമായി വിഭജിച്ചതെന്നും, ഇനിയൊരു വിഭജനത്തെ രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങളും ചെറുത്ത് തോല്‍പ്പിക്കണമെന്നും മനോജ് കുമാര്‍ പറഞ്ഞു.

ഹിന്ദുത്വ ഫാഷിസത്തെ ആത്മാര്‍ത്ഥമായി എതിര്‍ക്കാന്‍ കേരളത്തിലെ രണ്ട് മുന്നണികള്‍ക്കും കഴിയില്ല. പൗരത്വ വിഷയത്തില്‍ പേടിക്കേണ്ട ഞങ്ങളുണ്ട് എന്ന് മുസ്‌ലിം സമുദായത്തോട് പറഞ്ഞ കോണ്‍ഗ്രസ്സിനു ലജ്ജയില്ലാതായിരിക്കുകയാണു. മുസ്‌ലിംകളോട് തെല്ലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയില്ലായിരുന്നു. ഇരയോടൊപ്പം കരയുകയും,സംഘപരിവാര്‍ ഫാഷിസ്റ്റുകളുടെ അജണ്ടകള്‍ക്കനുസൃതമായി ഭരണം നടത്തുകയും ചെയ്യുന്ന പിണറായിയുടെ ഡബിള്‍ റോള്‍ ഗെയ്മിനു അധികം ആയുസ്സില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ എസ്ഡിപിഐ ജില്ലാ വൈസ്.പ്രസിഡന്റ് എ ബി ഉണ്ണി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ്ഷാന്‍, പിഡിപി ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി ആലപ്പുഴ, ആലപ്പുഴ മുസ്‌ലിം സംയുക്ത വേദി പ്രസിഡന്റ് ഇക്ബാല്‍ സാഗര്‍, ലജ്‌നത്തുല്‍ മുഹമ്മദിയ്യ സെക്രട്ടറി ഫൈസല്‍ ശംസുദ്ധീന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍, ജനറല്‍ സെക്രട്ടറി കെ റിയാസ് പൊന്നാട്, എം സാലിം, ഇബ്രാഹിം വണ്ടാനം, റൈഹാനത് സുധീര്‍, സുനീര്‍ ചേര്‍ത്തല, തൗഫീഖ് വടുതല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ പ്രതിഷേധ സംസ്‌കാരിക പരിപാടികള്‍ നടന്നു. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന അംബേദ്കര്‍ സ്‌ക്വയര്‍ ആറാം തീയതി സമാപിക്കും.

Next Story

RELATED STORIES

Share it