- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സിറ്റിസൺസ് മാർച്ച്: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
മാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട - ഒബിറ്റിസി - ആയുർവേദ കോളജ് - പുളിമൂട് - സ്റ്റാച്യു - പാളയം - ആർആർ ലാംമ്പ് - മ്യൂസിയം - വെള്ളയമ്പലം (എംജി റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്ര ചെയ്യണമെന്ന് ജില്ലാ പോലിസ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
തിരുവനന്തപുരം: ഗാന്ധി പാർക്കിൽ നിന്നും രാജ്ഭവനിലേക്ക് എസ്ഡിപിഐ സംഘടിപ്പിക്കുന്ന കേരള മാർച്ചിനോടനുബന്ധിച്ച് നാളെ വൈകീട്ട് മൂന്ന് മണിമുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി.
മാർച്ച് ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കിഴക്കേകോട്ട - ഒബിറ്റിസി - ആയുർവേദ കോളജ് - പുളിമൂട് - സ്റ്റാച്യു - പാളയം - ആർആർ ലാംമ്പ് - മ്യൂസിയം - വെള്ളയമ്പലം (എംജി റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്ര ചെയ്യണമെന്ന് ജില്ലാ പോലിസ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
മാർച്ചിൽ പങ്കെടുക്കുവാൻ പ്രവർത്തകരുമായി ദേശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ കഴക്കുട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അശാൻ സ്ക്വയർ – അണ്ടർപാസ്സ് - ബേക്കറി വഴി മാനവീയം വീഥിയിലെത്തി പ്രവർത്തകരെ കയറ്റി പോകണം.
എം.സി റോഡിൽ നിന്നും പ്രവർത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങൾ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂർ – ആക്കൂളം വഴി കഴക്കുട്ടം ബൈപ്പാസിലെത്തി ഈഞ്ചയ്ക്കൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മണക്കാട് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലെത്തി പാർക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അശാൻ സ്ക്വയർ – അണ്ടർപാസ്സ് ബേക്കറി വഴി നന്ദാവനത്തെത്തി പ്രവർത്തകരെ കയറ്റി പോവണം.
നെടുമങ്ങാട് ഭാഗത്തുനിന്നും പ്രവർത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങൾ പേരൂർക്കട – ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി കരമന വഴി കിഴക്കേകോട്ടയിൽ എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യണം. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയറ്റി പോവണം.
തിരുവനന്തപരം നഗരത്തിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കിഴക്കേകോട്ടയിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം പുത്തിരിക്കണ്ടം മൈതാനത്ത് പാർക്ക് ചെയ്യണം. തിരികെ വെള്ളയമ്പലത്തെത്തി പ്രവർത്തകരെ കയറ്റി പോവണം.
വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ
ദേശിയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ ഉള്ളൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മെഡിക്കൽകോളേജ് - കുമാരപുരം - കണ്ണമ്മൂല – നാലുമുക്ക് - പാറ്റൂർ – ജനറൽ ആശുപത്രി ആശാൻ സ്ക്വയർ – അണ്ടർ പാസ് വഴി പോകേണ്ടതാണ്.
എം. സി റോഡ് വഴി വരുന്ന വാഹനങ്ങൾ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂർ – മെഡിക്കൽ കേളേജ് വഴി പോകേണ്ടതാണ്.
നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കടയിൽ നിന്നും തിരിഞ്ഞ് ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്.എം.സി - വഴുതക്കാട് വഴി പോകേണ്ടതാണ്.
തമ്പാനൂർ ഭാഗത്തുനിന്നും ആറ്റിങ്ങൽ, കൊല്ലം, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി - പഞ്ചാപുര – അണ്ടർപാസ്സ് - ആശാൻ സ്ക്വയർ വഴി പോകേണ്ടതാണ്.
കിഴക്കേകോട്ട/ തമ്പാനൂർ ഭാഗങ്ങളിൽ നിന്നും പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം - ഫ്ലൈ ഓവർ – തൈക്കാട് - വഴുതക്കാട് - എസ്.എം.സി വഴി പോകേണ്ടതാണ്.
നോ പാർക്കിംഗ് സ്ഥലങ്ങൾ.
മ്യൂസിയം – കനകനഗർ റോഡ്
മ്യൂസിയം – നന്ദാവനം – ബേക്കറി റോഡ്
മ്യൂസിയം – ആർ.ആർ. ലാംമ്പ് – സ്റ്റാച്യു – കിഴക്കേകോട്ട വരെയുള്ള റോഡ്
കെൽട്രോൺ – മാനവീയം – ആൽത്തറ വരെയുള്ള റോഡ്
പട്ടം - കുറവൻകോണം - കവടിയാർ വരെയുള്ള റോഡ്
കിഴക്കേകോട്ട – അട്ടക്കുളങ്ങര – കിള്ളിപ്പാലം വരെയുള്ള റോഡ്
കിഴക്കേകോട്ട – മിത്രാനന്തപുരം – ഈഞ്ചയ്ക്കൽ വരെയുള്ള റോഡ്
മാർച്ചുമായി ബന്ധപ്പെട്ട വരുന്ന എല്ലാ വാഹനങ്ങളും ഗതാഗത തടസ്സം കൂടാതെ പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. റോഡിനു പരാലൽ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതുമാണ്.
പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. തിരുവനന്തപുരം സിറ്റി പോലിസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
RELATED STORIES
ചെങ്ങാലിക്കോടന് സ്പെഷ്യല്‍ ഓണച്ചന്തയുമായി വരവൂര്‍ ഗ്രാമപഞ്ചായത്ത്
3 Sep 2022 6:47 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഓണത്തിന് കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറി
10 Aug 2022 1:26 PM GMTപോളിഹൗസ് മഞ്ഞള്‍ കൃഷിയുമായി അബൂബക്കറും ഭാര്യയും
29 July 2022 5:45 PM GMTസംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടൺ കുറഞ്ഞു
25 July 2022 3:21 AM GMTകാർഷിക മേഖലയെ അറിയാൻ സര്‍ക്കാരിന്റെ ഇന്റേൺഷിപ്പ് പദ്ധതി
18 July 2022 7:08 PM GMT