Kerala

മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം: എസ്ഡിപിഐ കാലടി സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ശ്രീശങ്കരാ പാലത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം യൂനിവേഴ്‌സിറ്റി ആസ്ഥാനത്തിന് മുന്‍വശത്ത് പോലിസ് തടഞ്ഞു

മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം: എസ്ഡിപിഐ കാലടി സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
X

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ അനധികൃതമായി നിയമിച്ച സിപിഎം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്


.ശ്രീശങ്കരാ പാലത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം യൂനിവേഴ്‌സിറ്റി ആസ്ഥാനത്തിന് മുന്‍വശത്ത് പോലിസ് തടഞ്ഞു. സംവരണതത്വങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് സിപിഎം നേതാവിന്റെ ഭാര്യക്ക് സര്‍വ്വകലാശാലയില്‍ അസി.പ്രഫസറായി നിയമനം നല്‍കിയതെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത് പ്രസംഗിച്ച എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ചൂണ്ടിക്കാട്ടി.

നിയമനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പാര്‍ട്ടി അങ്കമാലി മണ്ഡലം പ്രസിഡന്റ് മുജീബ് കരിമക്കാട്ട്,ഷക്കീര്‍ ഓണമ്പിള്ളി, അനീഷ് മൊളാടന്‍, കബീര്‍ പാറപ്പുറം, ഷെഫീര്‍ ശ്രീമൂലനഗരം, ബഷീര്‍ മൗലവി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it