Kerala

കടല്‍ ക്ഷോഭം: ചെല്ലാനം തീരത്ത് എസ്ഡിപിഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കടല്‍ഭിത്തി നിര്‍മിച്ചു

എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസലിന്റ നേതൃത്വത്തിലാണ് മണല്‍ ചാക്കുകള്‍ കൊണ്ട് ജനകീയമായി കടല്‍ ഭിത്തി നിര്‍മിച്ചത്.എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ ചെല്ലാനം നിവാസികള്‍ക്ക് ആശ്വസവും വാഗ്ദാന ലംഘനം നടത്തുന്ന സര്‍ക്കാറുകള്‍ക്ക് താക്കീതുമായി മാറി

കടല്‍ ക്ഷോഭം: ചെല്ലാനം തീരത്ത് എസ്ഡിപിഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കടല്‍ഭിത്തി നിര്‍മിച്ചു
X

കൊച്ചി: അതിരൂക്ഷമായ കടലാക്രമണം മൂലം ദുരിതത്തിലായ ചെല്ലാനം തീരത്ത് നാട്ടുകാരും എസ്ഡിപിഐ പ്രവര്‍ത്തകരും ചേര്‍ന്ന് കടല്‍ ഭിത്തി നിര്‍മ്മിച്ചു. എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസലിന്റ നേതൃത്വത്തിലാണ് മണല്‍ ചാക്കുകള്‍ കൊണ്ട് ജനകീയമായി കടല്‍ ഭിത്തി നിര്‍മിച്ചത്.എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ ചെല്ലാനം നിവാസികള്‍ക്ക് ആശ്വസവും വാഗ്ദാന ലംഘനം നടത്തുന്ന സര്‍ക്കാറുകള്‍ക്ക് താക്കീതുമായി മാറി.


ഇടതു വലതു സര്‍ക്കാരുകളുടെ വഞ്ചന മൂലം ചെല്ലാനം പ്രദേശത്തുകാരുടെ ജീവിതം ഏറെ ദുസ്സഹമാണ്. വീടുകളില്‍ കടല്‍ വെള്ളം കയറുന്നത് മൂലം അഭയാര്‍ത്ഥി ക്യാംപുകളിലേക്ക് എല്ലാ വര്‍ഷവും മാറേണ്ടി വരുന്നവരാണ് ചെല്ലാനം പ്രദേശത്തെ ഭൂരിപക്ഷം വീട്ടുകാരും. കാലങ്ങളായി പുലിമുട്ട് നിര്‍മാണമെന്ന ശാശ്വത പരിഹാരം കാണാന്‍ തയ്യാറാവാത്തതാണ് പ്രശ്‌നം രൂക്ഷമാകാനുള്ള കാരണം.


അടിയന്തിരമായി പപ്പങ്ങമുക്ക് മുതല്‍ ചെല്ലാനം ഹാര്‍ബര്‍ വരെയുള്ള 20 കിലോമീറ്റര്‍ പ്രദേശത്തെ കടല്‍ ഭിത്തി നിര്‍മാണവും കടലാക്രമണം നിയന്ത്രിക്കാനുള്ള പുലി മുട്ട് നിര്‍മാണവും നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.എസ്ഡിപിഐ ജില്ലാ കമ്മിറ്റി എത്തിച്ച് നല്‍കിയ ചാക്ക് ഉപയോഗിച്ചാണ് കടല്‍ഭിത്തി നിര്‍മ്മിച്ചത്.


എസ്ഡിപിഐ ജില്ലാ നേതാക്കളായ സുധീര്‍ ഏലൂക്കര, റഷീദ് എടയപ്പുറം, കൊച്ചി മണ്ഡലം സെക്രട്ടറി നവാബ് സേട്ട്, ജിന്‍സി കണ്ണമാലി, ഫ്രാന്‍സിസ്, സാബു,ജിഫ്രി, ഫൈസല്‍, ഹഫ്‌സല്‍, നൗഷാദ്, എന്നിവര്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it