Kerala

വേലിയേറ്റത്തിന് സാധ്യത; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം

വള്ളങ്ങളും മൽസ്യ ബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാൻ ശ്രദ്ധിക്കുക. കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല.

വേലിയേറ്റത്തിന് സാധ്യത; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം
X

തിരുവനന്തപുരം: വേലിയേറ്റം മൂലം കടൽ പ്രക്ഷുബ്ധമാകുവാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുമുള്ള സാധ്യതാ മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം തീരത്തോട് ചേർന്നുള്ള കടൽ മേഖല പ്രക്ഷുബ്ധമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ (പകൽ 11.30 മുതൽ 1.30 വരെയും രാത്രി 11.30 മുതൽ 1 മണി വരെയും) വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രപഠന കേന്ദ്രം (INCOIS) അറിയിച്ചു.

തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. വള്ളങ്ങളും മൽസ്യ ബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാൻ ശ്രദ്ധിക്കുക. കടലാക്രമണ ഭീഷണി നിലനിൽക്കുന്നയിടങ്ങളിലും താഴ്ന്ന-വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് മാറിത്താമസിക്കണം. കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല.

Next Story

RELATED STORIES

Share it