Kerala

സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് പ്രവേശനം: ഇത്തവണ ഫീസ് ഘടനയിൽ മാറ്റമുണ്ടാവില്ല

ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ പരീക്ഷ പാസാവണമെന്ന നിബന്ധന പിന്‍വലിക്കണമെന്ന മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം സർക്കാർ തള്ളി.

സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് പ്രവേശനം: ഇത്തവണ ഫീസ് ഘടനയിൽ മാറ്റമുണ്ടാവില്ല
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജ് ഫീസ് ഘടനയിൽ ഈവര്‍ഷം മാറ്റമുണ്ടാവില്ല. പകുതി സർക്കാർ സീറ്റിൽ പ്രവേശന പരീക്ഷാ കൺട്രോളറും ബാക്കി സീറ്റിൽ മാനേജ്മെന്റുകളും പ്രവേശനം നടത്തും. അതേസമയം, ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ പരീക്ഷ പാസാവണമെന്ന നിബന്ധന പിന്‍വലിക്കണമെന്ന മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം സർക്കാർ തള്ളി.

സർക്കാരും മാനേജ്മെന്റ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സർക്കാർ ക്വാട്ടയിലെ പകുതിയിൽ വരുമാനം കുറഞ്ഞവർക്ക് 50,000 രൂപയും ബാക്കി പകുതിയില്‍ 75,000 രൂപയും ഫീസായി നൽകണം. മാനേജ്മെന്റ് ക്വാട്ടയിലെ 35 ശതമാനം സീറ്റിൽ വാർഷിക ഫീസ് 99,000 രൂപയും സ്പെഷൽ ഫീസ് 25,000 രൂപയും ഒന്നര ലക്ഷം രൂപ വരെ പലിശ രഹിത നിക്ഷേപവും വാങ്ങാം. 15 ശതമാനം എൻആർഐ ക്വാട്ടയിൽ ഒന്നരലക്ഷം രൂപ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസും ഒന്നരലക്ഷം രൂപ വരെ പലിശ രഹിത നിക്ഷേപവും ഈടാക്കാം.

Next Story

RELATED STORIES

Share it