Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യു കെ ഭാസി അന്തരിച്ചു

താനൂര്‍ സ്വദേശിയായ യു കെ ഭാസി മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യു കെ ഭാസി അന്തരിച്ചു
X

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡിസിസി പ്രസിഡന്റുമായ യു കെ ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഉച്ചയ്ക്കുശേഷം താനൂര്‍ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍. ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച പ്രധാനികളില്‍ ഒരാളാണ്. താനൂര്‍ സ്വദേശിയായ യു കെ ഭാസി മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ്‌യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തെത്തിയത്.

കെഎസ്‌യു സംസ്ഥാ വൈസ് പ്രസിഡന്റ്, പാലക്കാട് ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി. 22 വര്‍ഷം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന നേതാവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. 1981 മുതല്‍ 2001 വരെയാണ് അദ്ദേഹം ജില്ലാ കോണ്‍ഗ്രസിന്റെ സാരഥിയായി പ്രവര്‍ത്തിച്ചത്.

2001 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയുമായി. താനൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. താനൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റുമായിരുന്നു. താനൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകന്‍ ഡോ. യു കെ അഭിലാഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ: ശശി പ്രഭ. മറ്റ് മക്കള്‍: ധന്യ, ഭവ്യ,

Next Story

RELATED STORIES

Share it