- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എഫ്ഐ നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്നു ബലമായി മോചിപ്പിച്ചത് വിവാദത്തിൽ
എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു 8 പേര്‍ക്കെതിരെ ഇരവിപുരം പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കൊല്ലം: ഇരവിപുരം പോലിസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്നു ബലമായി മോചിപ്പിച്ചത് വിവാദത്തില്‍. ബലം പ്രയോഗിച്ച് മോചിപ്പിച്ചില്ലെന്നും രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് പോലിസ് ആദ്യം പ്രതികരിച്ചത്.
എന്നാല്‍ ഇതിന്റ പിന്നാലെ എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പോലിസിനെ അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നു. ഇതോടെ വിഷയം വിവാദത്തിലാവുകയായിരുന്നു. കഴിഞ്ഞ രാത്രിയാണു സംഭവം. വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ സൈക്കിളിനു മതിയായ രേഖകളില്ലാത്തതിനാല്‍ എസ്എഫ്ഐ ഏരിയ നേതാവ് സച്ചിന്‍ദാസിനെ പോലിസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവന്നു.
സച്ചിന്‍ദാസ് അറിയിച്ചതനുസരിച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു 8 പേര്‍ക്കെതിരെ ഇരവിപുരം പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
RELATED STORIES
എന്സിസി കാംപില് ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള് ആശുപത്രിയില്, കോളജില് ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്ക്സിസത്തില് നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്ഥി...
23 Dec 2024 5:19 PM GMTഗസയില് മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര് തടങ്കലില് വച്ച ...
23 Dec 2024 4:35 PM GMTവടകരയില് നിര്ത്തിയിട്ട കാരവനില് രണ്ട് മൃതദേഹങ്ങള്
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല് അന്തരിച്ചു
23 Dec 2024 3:03 PM GMT