Kerala

സിദ്ദീഖ് കാപ്പന് മാനുഷികപരിഗണന: സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎംവൈഎഫ്

സിദ്ദീഖ് കാപ്പന് മാനുഷികപരിഗണന: സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎംവൈഎഫ്
X

തിരുവനന്തപുരം: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കെഎംവൈഎഫ്. കൊവിഡ് ബാധിതനായ കാപ്പനെ ആശുപത്രി കിടക്കയില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. നിലത്ത് വീണ് പരിക്കേറ്റ അദ്ദേഹത്തിന് ആഹാരം കഴിക്കാനാകുന്നില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് റെയ്ഹാനത്ത് വെളിപ്പെടുത്തുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട തടവുകാരോട് മോഡി യോഗി സര്‍ക്കാരുകള്‍ തുടരുന്ന സമീപനം ഇതുതന്നെയെന്നാണ് പല തടവുകാരുടെയും വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. സിദ്ദീഖ് കാപ്പന് മാനുഷിക പരിഗണന ഉറപ്പ് വരുത്താനും മതിയായ ചികിത്സ ലഭ്യമാക്കാനും കേരള ഗവണ്മെന്റിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി ഇ കെ സുലൈമാന്‍ ദാരിമിയും വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it