Kerala

സില്‍വര്‍ ലൈന്‍ പദ്ധതി: വ്യക്തത വേണമെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി

കല്ലിടുന്നതിനായി ഭൂഉടമസ്ഥര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടോ,സാമൂഹികാഘാത പഠനത്തിന് അനുമതിയുണ്ടോ,ഇടുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമായിട്ടുള്ളതാണോ,നിര്‍ദ്ദിഷ്ട പാത പുതുച്ചേരിയിലൂടെ കടന്നു പോകുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയിരിക്കുന്നത്

സില്‍വര്‍ ലൈന്‍ പദ്ധതി: വ്യക്തത വേണമെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി
X

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വ്യക്തത വേണമെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭു ഉടമകള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.

കല്ലിടുന്നതിനായി ഭൂഉടമസ്ഥര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടോ,സാമൂഹികാഘാത പഠനത്തിന് അനുമതിയുണ്ടോ,ഇടുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമായിട്ടുള്ളതാണോ,നിര്‍ദ്ദിഷ്ട പാത പുതുച്ചേരിയിലൂടെ കടന്നു പോകുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയിരിക്കുന്നത്.

സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തരുതെന്നും ഇത്തരത്തില്‍ വ്യാപകമായി പരാതിയുണ്ടെന്നും കോടതി വ്യക്തമാക്കി.വലിയ കല്ലുകള്‍ ഭൂമിയില്‍ സ്ഥാപിച്ചു ക കഴിഞ്ഞാല്‍ ഈ ഭൂമി ബാങ്കില്‍ ഈട് വെച്ച് വായ്പ എടുക്കാന്‍ സാധിക്കുമോയെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.

Next Story

RELATED STORIES

Share it