Kerala

ചേര്‍ത്തലയില്‍ വന്‍ സ്പിരിറ്റ് വേട്ട;മിനിബസില്‍ കടത്തിക്കൊണ്ടുവന്ന 1750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി

ആലപ്പുഴ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സി ഐ ആര്‍ ബിജുകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ഭാഗത്തു നടത്തിയ റെയ്ഡിലാണ് ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നും മിനി ബസില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് പിടികൂടിയത്.35 ലിറ്ററിന്റെ 50 കന്നാസുകളിലായിട്ടായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്

ചേര്‍ത്തലയില്‍ വന്‍ സ്പിരിറ്റ് വേട്ട;മിനിബസില്‍ കടത്തിക്കൊണ്ടുവന്ന 1750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി
X

ആലപ്പുഴ: ചേര്‍ത്തലയില്‍ വന്‍ സ്പിരിറ്റ് വേട്ട. മിനിബസില്‍ കടത്തിക്കൊണ്ടുവന്ന 1750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി.ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സി ഐ ആര്‍ ബിജുകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ഭാഗത്തു നടത്തിയ റെയ്ഡിലാണ് ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നും മിനി ബസില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് പിടികൂടിയത്.

35 ലിറ്ററിന്റെ 50 കന്നാസുകളിലായിട്ടായിരുന്നു 1750 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ചെണ്ടമേളം പ്രോഗ്രാം ലെഗ്ഗേജ് എന്ന വ്യാജേനയാണ് സംഘം സ്പിരിറ്റ് കടത്തിക്കൊണ്ടുവന്നത്.എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ അജയന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍ പ്രസന്നന്‍, കെ ജയകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഒ.മുസ്തഫ, എന്‍ പി അരുണ്‍ , ടി ഡി ദീപു, എസ് ജിനു, വി പ്രമോദ്, വര്‍ഗീസ് പയസ്, ഡ്രൈവര്‍ കെ പി ബിജു എന്നിവരും സ്്പിരിറ്റ് പിടികൂടാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it