- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പ്രിങ്ഗ്ലര്‍: പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം-ഡിവൈഎഫ്ഐ
സര്ക്കാരിന്മേല് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിങ്ഗ്ലര്‍ വിവാദം
തിരുവനന്തപുരം: സ്പ്രിങ്ഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊവിഡ്-19ന്റെ വിവര വിശകലനത്തിന് സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളോട് മാപ്പ് പറയാന്‍ ഒരു നിമിഷം പോലും വൈകരുത്. സര്ക്കാരിന്മേല് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിങ്ഗ്ലര്‍ വിവാദം.
ഈ മരണം മണക്കുന്ന സമയത്തും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മുന്നില്‍ക്കണ്ട് മാത്രം നടത്തിയ ഈ രാഷ്ട്രീയ നെറികേട് ജനങ്ങള്‍ തിരിച്ചറിയും. പ്രതിപക്ഷം ഉന്നയിച്ച ഒരു ആവശ്യവും അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ദുരന്തകാലത്തെ കേരളീയ ജനത അഭിമുഖീകരിക്കുമ്പോള്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ജല്‍പ്പനങ്ങള്‍ക്ക് കേരളീയ ജനത മറുപടി പറയും. കേരള സര്‍ക്കാര്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയപ്പോള്‍ അതില്‍ വിറളിപൂണ്ട് പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ നീക്കം അങ്ങേയറ്റം അപഹാസ്യമായിപ്പോയെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
സുപ്രഭാതം പരസ്യം; ജാഗ്രതക്കുറവുണ്ടായി; കര്‍ശന നടപടിയെന്ന് സമസ്ത
20 Nov 2024 5:16 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTപ്രവർത്തനങ്ങൾ ഫലം കണ്ടു, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ വലിയ ...
20 Nov 2024 12:12 PM GMT