Kerala

സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീലങ്കന്‍ മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റ പിടിയില്‍

ചൊവ്വാഴ്ച ഇവര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയ കോസ്റ്റ് ഗാര്‍ഡ് സംഘം ബോട്ട് പിടികൂടി പരിശോധിച്ചു. 600 കിലോഗ്രാം മല്‍സ്യം ബോട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കൊച്ചി ഹാര്‍ബറിലേക്ക് ബോട്ട് എത്തിച്ചു

സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീലങ്കന്‍ മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റ പിടിയില്‍
X

കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീലങ്കന്‍ മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ആറ് ജീവനക്കാരുള്‍പ്പെട്ട സാമതി -07 എന്ന ബോട്ടാണ് പിടികൂടിയത്. ചൊവ്വാഴ്ച ഇവര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയ കോസ്റ്റ് ഗാര്‍ഡ് സംഘം ബോട്ട് പിടികൂടി പരിശോധിച്ചു. 600 കിലോഗ്രാം മല്‍സ്യം ബോട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കൊച്ചി ഹാര്‍ബറിലേക്ക് ബോട്ട് എത്തിച്ചു. കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു വരികയാണ്. ബോട്ടും ജീവനക്കാരേയും കോസ്റ്റല്‍ പോലിസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it